ഉല്പത്തി 5-6 അധ്യായങ്ങളുടെ സംഗ്രഹം
- ഉല്പത്തി 5: ആദം മുതൽ നോഹ വരെയുള്ള വംശാവലി വിവരിക്കുന്നു. ആദം ദൈവത്തിന്റെ സാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ടു, സേത്ത്, എനോഷ്, കെയ്നാൻ, മഹലേൽ, യാരദ്, ഹെനോക്ക്, മെത്തുശലേഖ്, ലാമക്ക് എന്നിവരുടെ ജന്മവും ആയുസ്സും വിശദീകരിക്കുന്നു.
- ഹെനോക്കിന്റെ ദൈവത്തോടുള്ള നടപ്പ്: ഹെനോക്ക് ദൈവത്തോടൊപ്പം നടന്നു, ദൈവത്തിന് പ്രിയപ്പെട്ടവനായി ജീവിച്ചു. അദ്ദേഹത്തിന്റെ മകൻ മെത്തുശലേഖിന്റെ പേരിൽ പ്രളയം വരുമെന്ന് പ്രവചനം ഉണ്ട്.
ഉല്പത്തി 6: മനുഷ്യരിൽ പാപത്തിന്റെ വളർച്ച
- മനുഷ്യർ ഭൂമിയിൽ പെരുകുകയും ദുഷ്ടതയും പാപവും വർദ്ധിക്കുകയും ചെയ്യുന്നു.
- ദൈവപുത്രന്മാരും മനുഷ്യപുത്രിമാരും തമ്മിലുള്ള ബന്ധം, അവരുടെ സന്താന പരമ്പരകൾ, നെഫിലിം (അധികാരന്മാർ) എന്ന ഗ്രൂപ്പിന്റെ ഉത്ഭവം.
- ദൈവം മനുഷ്യന്റെ ആയുസ്സ് 120 വർഷമായി കുറയ്ക്കുന്നു.
- ദൈവം നോഹയോട് പ്രളയത്തിൽ രക്ഷപ്പെടാൻ ഗോഫർ മരം ഉപയോഗിച്ച് ഒരു വലിയ പെട്ടകം (ആർക്ക്) നിർമ്മിക്കാൻ നിർദ്ദേശിക്കുന്നു.
- നോഹയും കുടുംബവും, ഓരോ ജീവജാലങ്ങളുടെയും ജോഡികളും പെട്ടകത്തിലേക്ക് പ്രവേശിപ്പിക്കണം.
സങ്കീർത്തനം 136: ദൈവത്തിന്റെ കാരുണ്യവും മഹത്വവും
- ദൈവത്തിന്റെ സൃഷ്ടികൾക്കും രക്ഷാപ്രവർത്തനങ്ങൾക്കും കൃതജ്ഞത അർപ്പിക്കുന്നു.
- ഇസ്രായേലിനെ രക്ഷിച്ചതും ശത്രുക്കളെ പരാജയപ്പെടുത്തിയതും ഉൾപ്പെടുന്നു.
പ്രധാന ആശയങ്ങൾ
- ബൈബിളിൽ ദൈവപുത്രന്മാരും മനുഷ്യപുത്രിമാരും തമ്മിലുള്ള വ്യത്യാസം വ്യക്തമായി കാണാം.
- പാപത്തിന്റെ വളർച്ച ലോകത്തെ നശിപ്പിക്കാൻ ദൈവം തീരുമാനിക്കുന്നു, എന്നാൽ നോഹ നീതിമാനായി ദൈവത്തിന്റെ അനുഗ്രഹം നേടുന്നു.
- ഹെനോക്കിന്റെ ദൈവത്തോടുള്ള നടപ്പ് ആത്മീയ മുന്നേറ്റത്തിന്റെ മാതൃകയാണ്.
- വിവാഹബന്ധം തലമുറകളുടെ അനുഗ്രഹത്തിനും ശാപത്തിനും കാരണമാകാം; അതിനാൽ ദൈവപുത്രന്മാരുടെ പരിഗണന പ്രധാനമാണ്.
പ്രായോഗിക ഉപദേശം
- പാപം വർദ്ധിക്കുന്ന കാലത്ത് നാം ദൈവത്തോടൊപ്പം നടന്ന് നന്മയുള്ള ജീവിതം നയിക്കണം.
- ദൈവവചനത്തെ ധ്യാനിച്ച് ആത്മീയ വളർച്ച നേടുക.
- നോഹയുടെ മാതൃക പിന്തുടർന്ന് നീതിമാനായി ജീവിക്കുക.
ഈ പോഡ്കാസ്റ്റ് ബൈബിൾ വായനയിൽ ആഴത്തിലുള്ള അറിവും ആത്മീയ പ്രചോദനവും നൽകുന്നു, വിശുദ്ധ വചനങ്ങളെ മനസ്സിലാക്കാൻ സഹായിക്കുന്നു.
കൂടുതൽ വായനയ്ക്ക്:
- ഉല്പത്തി 1-2 അധ്യായങ്ങളും സങ്കീർത്തനം 19: ദൈവ സൃഷ്ടിയുടെ ആഴത്തിലുള്ള വിശകലനം
- ഉല്പത്തി 3-4, സങ്കീർത്തനം 104: പാപവും ദൈവത്തിന്റെ കരുണയും
- The Story of Adam and Eve: Lessons from Paradise
- Naissance, Natation et Transcendance : Une Exploration de la Nature Humaine
- എച്ച് എസ് എസ് ടി കമ്പ്യൂട്ടർ സയൻസ്: സി പ്രോഗ്രാമിംഗ് റിവിഷൻ & കോമ്പറ്റീഷൻ ടിപ്സ്
[സംഗീതം] പ്രിയ സ്നേഹിതരെ ഞാൻ ഡാനിയൽ അച്ഛനാണ് നിങ്ങൾ കേട്ടുകൊണ്ടിരിക്കുന്നത് അസെൻഷൻ
നിങ്ങളിലേക്ക് എത്തിക്കുന്ന ഒരു വർഷം കൊണ്ട് വിശുദ്ധ ബൈബിൾ വായിച്ചു മനസ്സിലാക്കാൻ സഹായിക്കുന്ന ബൈബിളിനെ ഇയർ
എന്ന മലയാളം പോഡ്കാസ്റ്റ് ആണ് ഉല്പത്തി മുതൽ വെളിപാട് വരെയുള്ള നമ്മുടെ ബൈബിൾ വായനയ്ക്ക് ജെഫ് കെവിൻസിന്റെ ദി ഗ്രേറ്റ്
അഡ്വഞ്ചർ ബൈബിൾ ടൈം ലൈൻ എന്ന വായനാ സഹായി ആണ് നാം ഉപയോഗിക്കുന്നത് ഈ വായനാ സഹായി ആവശ്യമുള്ളവർക്ക് ബിഐ ഇന്ത്യ ഡോട്ട് കോം
സ്ലാഷ്മലയാളം എന്ന ലിങ്കിൽ നിന്ന് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ് നമ്മൾ ഈ വചന വായനയ്ക്ക് ഉപയോഗിക്കുന്നത് പിഒസി മലയാളം
ബൈബിൾ പരിഷ്കരിച്ച വിവർത്തനത്തിൽ നിന്നാണ് ഇന്ന് ദിവസം മൂന്ന് ഇന്നത്തെ വചന വായനയുടെ പാഠങ്ങൾ ഉല്പത്തി അധ്യായങ്ങൾ അഞ്ചും ആറും
136 ആം സങ്കീർത്തനവും നാം വചനം വായിക്കുമ്പോൾ വചനം നമ്മെ വായിക്കുന്നു ഉല്പത്തി അധ്യായം അഞ്ച് ആദത്തിൻറെ വംശാവലി
ഗ്രന്ഥമാണിത് ദൈവം മനുഷ്യനെ സൃഷ്ടിച്ച ദിവസം തൻറെ സാദൃശ്യത്തിൽ ദൈവം അവനെ രൂപപ്പെടുത്തി ആണും പെണ്ണുമായി അവരെ
അവിടുന്ന് സൃഷ്ടിച്ചു അവിടുന്ന് അവരെ അനുഗ്രഹിച്ചു അവർ സൃഷ്ടിക്കപ്പെട്ട ദിവസം മനുഷ്യൻ എന്ന് അവിടുന്ന് അവരെ പേര്
വിളിച്ചു 130 വയസ്സായപ്പോൾ ആദം തൻറെ ചായയിലും സാദൃശ്യത്തിലും ഒരു പുത്രനെ ജനിപ്പിച്ചു അവന് സേത്ത് എന്ന് പേരിട്ടു
സേത്തിനെ ജനിപ്പിച്ചതിനു ശേഷമുള്ള ആദത്തിന്റെ ആയുസ്സ് 800 വർഷമായിരുന്നു അവൻ പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു
ആദത്തിന്റെ ആകെ ജീവിതായുസ്സ് 930 വർഷമായിരുന്നു അനന്തരം അവൻ മരിച്ചു 105 വയസ്സായപ്പോൾ സേത്ത് എനോഷ്യനെ ജനിപ്പിച്ചു
എനോഷ്യനെ ജനിപ്പിച്ച ശേഷം സേത്ത് 807 വർഷം ജീവിച്ചു അവൻ പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു സേത്തിന്റെ ആകെ
ജീവിതായുസ്സ് 912 വർഷമായിരുന്നു അനന്തരം അവൻ മരിച്ചു 90 വയസ്സായപ്പോൾ എനോഷ് കെനാനെ ജനിപ്പിച്ചു
കെയ്നാനെ ജനിപ്പിച്ച ശേഷം എനോഷ് 815 വർഷം ജീവിച്ചു അവൻ പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു എനോഷിന്റെ ആകെ
ജീവിതായുസ്സ് 905 വർഷമായിരുന്നു അനന്തരം അവൻ മരിച്ചു 70 വയസ്സായപ്പോൾ കെയ്നാൻ മഹലേലിനെ ജനിപ്പിച്ചു മഹലേലിനെ ജനിപ്പിച്ച
ശേഷം കെയ്നാൻ 840 വർഷം ജീവിച്ചു അവൻ പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു കെയ്നാന്റെ ആകെ ജീവിതം ആയുസ്സ് 910
വർഷമായിരുന്നു അനന്തരം അവൻ മരിച്ചു 65 വയസ്സായപ്പോൾ മഹലേൽ യാരദിനെ ജനിപ്പിച്ചു യാരദിനെ ജനിപ്പിച്ച ശേഷം മഹലേൽ 830 വർഷം
ജീവിച്ചു അവൻ പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു മഹലേലിന്റെ ആകെ ജീവിതായുസ്സ് 895 വർഷമായിരുന്നു അനന്തരം
അവൻ മരിച്ചു 162 വയസ്സായപ്പോൾ യാരത്ദ് ഹെനോക്കിനെ ജനിപ്പിച്ചു എനോക്കിനെ ജനിപ്പിച്ച ശേഷം യാരത് 800 വർഷം ജീവിച്ചു
അവൻ പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു യാരദിന്റെ ആകെ ജീവിതായുസ്സ് 962 വർഷമായിരുന്നു അനന്തരം അവൻ മരിച്ചു 65
വയസ്സായപ്പോൾ ഹെനോക്ക് മെത്തുശലേഖനെ ജനിപ്പിച്ചു മെത്തുശലേഖിനെ ജനിപ്പിച്ച ശേഷം ഹെനോക്ക് 300 വർഷം ദൈവത്തോടൊപ്പം
വ്യാപരിച്ചു അവൻ പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു ഹെനോക്കിന്റെ ആകെ ജീവിതായുസ്സ് 365 വർഷമായിരുന്നു
ഹെനോക്ക് ദൈവത്തോടൊപ്പം ഭരിച്ചു പിന്നെ അവൻ കാണപ്പെട്ടില്ല കാരണം ദൈവം അവനെ എടുത്തിരുന്നു 187 വയസ്സായപ്പോൾ
മെത്തുശലേഖ് ലാമക്കിനെ ജനിപ്പിച്ചു ലാമക്കിനെ ജനിപ്പിച്ച ശേഷം മെത്തുശലേഖ് 782 വർഷം ജീവിച്ചു മെത്തുശലേഖ്
പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു മെത്തുശലേഖിന്റെ ആകെ ജീവിതായുസ്സ് 969 വർഷമായിരുന്നു അനന്തരം അവൻ മരിച്ചു
182 വയസ്സായപ്പോൾ ലാമക്ക് ഒരു പുത്രനെ ജനിപ്പിച്ചു കർത്താവ് ശപിച്ച മണ്ണ് മൂലമുള്ള നമ്മുടെ അധ്വാനത്തിൽ നിന്നും
കൈകളുടെ ക്ലേശത്തിൽ നിന്നും ഇവൻ നമ്മെ ആശ്വസിപ്പിക്കും എന്ന് പറഞ്ഞ് അവന് നോഹ എന്ന് പേരിട്ടു നോഹയെ ജനിപ്പിച്ച ശേഷം
ലാമക്ക് 595 വർഷം ജീവിച്ചു അവൻ പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു ലാമക്കിന്റെ ആകെ ജീവിതായുസ്സ് 77
വർഷമായിരുന്നു അനന്തരം അവൻ മരിച്ചു നോഹക്ക് 500 വയസ്സ് തികഞ്ഞു നോഹ ഷേമിനെയും ഹാമിനെയും യാഫത്തിനെയും ജനിപ്പിച്ചു
ഉല്പത്തി അധ്യായം ആറ് മനുഷ്യൻ ഭൂമിയിൽ പെരുകാൻ തുടങ്ങുകയും അവർക്ക് പുത്രിമാർ ജനിക്കുകയും ചെയ്തപ്പോൾ മനുഷ്യപുത്രിമാർ
അഴകുള്ളവരാണെന്ന് ദൈവപുത്രന്മാർ കണ്ടു തങ്ങൾ തിരഞ്ഞെടുത്ത എല്ലാവരിലും നിന്ന് അവർ തങ്ങൾക്കായി ഭാര്യമാരെ സ്വീകരിച്ചു
അപ്പോൾ കർത്താവ് പറഞ്ഞു എൻറെ ചൈതന്യം മനുഷ്യനിൽ എക്കാലവും നിലനിൽക്കുകയില്ല കാരണം അവൻ ജഡം കൂടിയാണ് അവൻറെ ആയുസ്സ് ഇനി
മുതൽ 120 വർഷമായിരിക്കും ദേവകുമാരന്മാർ മനുഷ്യപുത്രിമാരെ പ്രാപിക്കുകയും അവർക്ക് മക്കൾ ജനിക്കുകയും ചെയ്തിരുന്ന
അക്കാലത്തും അതിനുശേഷവും ഭൂമിയിൽ നെഫീലുകൾ ഉണ്ടായി അവരാണ് പുരാതനകാലത്തെ പേരെടുത്ത യുദ്ധവീരന്മാർ ഭൂമിയിൽ മനുഷ്യൻറെ ദുഷ്ടത
വലുതാണെന്നും അവൻറെ ഹൃദയത്തിലെ ചിന്തകളുടെ ഓരോ രൂപവും എപ്പോഴും ദുഷിച്ചത് മാത്രമാണെന്നും കർത്താവ് കണ്ടു ഭൂമിയിൽ
മനുഷ്യനെ രൂപപ്പെടുത്തിയതിൽ കർത്താവ് പരിതപിച്ചു അവിടുത്തെ ഹൃദയം നൊന്തു കർത്താവ് അരുൾ ചെയ്തു ഞാൻ സൃഷ്ടിച്ച
മനുഷ്യനെ ഭൂമുഖത്തുനിന്ന് ഞാൻ തുടച്ചുമാറ്റി മനുഷ്യൻ മുതൽ മൃഗങ്ങളും ഇഴജന്തുക്കളും
ആകാശത്തിലെ പറവകളും വരെ തുടച്ചുമാറ്റും എന്തെന്നാൽ അവയെ സൃഷ്ടിച്ചതിൽ ഞാൻ പരിതപിക്കുന്നു എന്നാൽ നോഹ കർത്താവിൻറെ
ദൃഷ്ടികളിൽ പ്രീതി കണ്ടെത്തി ഇതാണ് നോഹയുടെ വംശാവലി നോഹ നീതിമാനായിരുന്നു തൻറെ തലമുറയിലെ പൂർണ്ണനായ മനുഷ്യൻ
ദൈവത്തോടൊപ്പം നോഹ വ്യാപരിച്ചു നോഹ മൂന്നു പുത്രന്മാരെ ജനിപ്പിച്ചു ഷേം ഹാം യാഫത് ദൈവത്തിൻറെ മുമ്പാകെ ഭൂമി ദുഷിച്ചതായി
തീർന്നു ഭൂമി കൊണ്ട് നിറഞ്ഞു ദൈവം ഭൂമിയെ നോക്കി ഇതാ അത് ദുഷിച്ചതായിരിക്കുന്നു കാരണം എല്ലാ മനുഷ്യരും ഭൂമിയിലെ തങ്ങളുടെ
മാർഗങ്ങൾ ദുഷിപ്പിച്ചു കളഞ്ഞു ദൈവം നോഹയോട് അരുളിച്ചെയ്തു എൻറെ മുമ്പിൽ മനുഷ്യരുടെ എല്ലാം അവസാനം അടുത്തു കാരണം
അവർ മൂലം ഭൂമി അക്രമം കൊണ്ട് നിറഞ്ഞിരിക്കുന്നു ഇതാ ഞാൻ അവരെ ഭൂമിയോടൊപ്പം നശിപ്പിക്കും ഗോഫർ മരം
കൊണ്ട് നീ ഒരു പെട്ടകം ഉണ്ടാക്കണം അതിൽ മുറികൾ തിരിക്കുക അതിൻറെ അകത്തും പുറത്തും കീല് തേക്കണം ഇങ്ങനെയാണ് അത്
ഉണ്ടാക്കേണ്ടത് പെട്ടകം 300 മുഴം നീളവും 50 മുഴം വീതിയും 30 മുഴം ഉയരവും പെട്ടകത്തിന് നീ ഒരു മേൽക്കൂര ഉണ്ടാക്കണം
മേൽക്കൂരയിൽ നിന്ന് ഒരു മുഴം താഴെ പെട്ടകത്തിന് ഒരു ജനലും വശത്ത് ഒരു വാതിലും വെക്കണം കീഴ്ത്തട്ടും രണ്ടാം
തട്ടും മൂന്നാം തട്ടുമായി വേണം നീ അത് പണിയാൻ ഇതാ ഞാൻ ആകാശത്തിനു കീഴിൽ ജീവശ്വാസമുള്ള എല്ലാ ശരീരികളെയും
നശിപ്പിക്കാൻ ഭൂമിയുടെ മേൽ ജലപ്രളയം കൊണ്ടുവരും ഭൂമിയിൽ ഉള്ളതെല്ലാം നശിക്കും എന്നാൽ നീയുമായി ഞാൻ എൻറെ ഉടമ്പടി
ഉറപ്പിക്കും നീ പെട്ടകത്തിലേക്ക് കടക്കണം നീയും നിന്നോടൊപ്പം നിൻറെ പുത്രന്മാരും നിൻറെ ഭാര്യയും നിൻറെ പുത്രന്മാരുടെ
ഭാര്യമാരും നിന്നോടൊപ്പം ജീവൻ നിലനിർത്തേണ്ടതിന് പെട്ടകത്തിലേക്ക് എല്ലാറ്റിലും നിന്ന് എല്ലാ ജീവികളിലും
ശരീരികളിലും നിന്ന് ആണും പെണ്ണുമായി ഓരോ ജോഡി കൊണ്ടുവരണം ജീവൻ നിലനിർത്തേണ്ടതിന് എല്ലാറ്റിലും നിന്ന് പക്ഷികൾ മൃഗങ്ങൾ
എന്നിവയിൽ നിന്ന് ഇനം തിരിഞ്ഞ് ഭൂമിയിൽ ഇഴയുന്ന സകലതിലും നിന്ന് ഇനം തിരിഞ്ഞ് ഓരോ ജോഡി നിൻറെ പക്കലേക്ക് വരട്ടെ നീ ആകട്ടെ
ഭക്ഷ്യയോഗ്യമായ എല്ലാ ആഹാരപദാർത്ഥങ്ങളിലും നിന്ന് എടുത്ത് നിൻറെ പക്കൽ ശേഖരിക്കണം അവ നിനക്കും
അവയ്ക്കുമുള്ള ഭക്ഷണം ആയിരിക്കും ദൈവം തന്നോട് കൽപ്പിച്ചതെല്ലാം നോഹ ചെയ്തു അപ്രകാരം തന്നെ അവൻ
ചെയ്തു സങ്കീർത്തനങ്ങൾ 136 കർത്താവിന് നിങ്ങൾ കൃതജ്ഞത അർപ്പിക്കുവിൻ അവിടുന്ന് നല്ലവനല്ലോ
അവിടുത്തെ കാരുണ്യം ശാശ്വതമല്ലോ ദേവന്മാരുടെ ദൈവത്തിന് കൃതജ്ഞത അർപ്പിക്കുവിൻ അവിടുത്തെ കാരുണ്യം
ശാശ്വതമല്ലോ നാഥന്മാരുടെ നാഥന് കൃതജ്ഞത അർപ്പിക്കുവിൻ അവിടുത്തെ കാരുണ്യം ശാശ്വതമല്ലോ ഒറ്റയ്ക്ക് മഹാവിസ്മയങ്ങൾ
പ്രവർത്തിച്ചവന് അവിടുത്തെ കാരുണ്യം ശാശ്വതമല്ലോ വിവേകത്തോടെ ആകാശങ്ങൾ ഉരുവാക്കിയവന് അവിടുത്തെ കാരുണ്യം
ശാശ്വതമല്ലോ ജലത്തിനുമേൽ ഭൂമിയെ വിരിച്ചവന് അവിടുത്തെ കാരുണ്യം ശാശ്വതമല്ലോ മഹാദീപങ്ങൾ ഉരുവാക്കിയവന്
അവിടുത്തെ കാരുണ്യം ശാശ്വതമല്ലോ പകലിൽ ആധിപത്യത്തിനായി സൂര്യനെ ഉരുവാക്കിയവന് അവിടുത്തെ കാരുണ്യം ശാശ്വതമല്ലോ രാത്രിയിൽ
ആധിപത്യങ്ങൾക്കായി ചന്ദ്രനെയും നക്ഷത്രങ്ങളെയും ഉരുവാക്കിയവന് അവിടുത്തെ കാരുണ്യം ശാശ്വതമല്ലോ സ്വന്തം
ആദ്യജാതരിലൂടെ ഈജിപ്തുകാരെ പ്രഹരിച്ചവന് അവിടുത്തെ കാരുണ്യം ശാശ്വതമല്ലോ അവരുടെ ഇടയിൽ നിന്ന് ഇസ്രായേലിനെ അവിടുന്ന്
പുറത്തുകൊണ്ടുവന്നു അവിടുത്തെ കാരുണ്യം ശാശ്വതമല്ലോ കരുത്തുറ്റ കരത്താലും നീട്ടിയ ഭുജത്താലും അവിടുന്ന് പുറത്തുകൊണ്ടുവന്നു
അവിടുത്തെ കാരുണ്യം ശാശ്വതമല്ലോ ചെങ്കടലിനെ കഷണങ്ങളായി മുറിച്ചവന് അവിടുത്തെ കാരുണ്യം ശാശ്വതമല്ലോ അതിൻറെ
നടുവിലൂടെ അവിടുന്ന് ഇസ്രായേലിനെ കടത്തി അവിടുത്തെ കാരുണ്യം ശാശ്വതമല്ലോ എന്നാൽ ഫറവോയെയും അവൻറെ സൈന്യത്തെയും അവിടുന്ന്
ചെങ്കടലിലേക്ക് കുടഞ്ഞിട്ടു അവിടുത്തെ കാരുണ്യം ശാശ്വതമല്ലോ തൻറെ ജനത്തെ മരുഭൂമിയിലൂടെ നടത്തിയവന് അവിടുത്തെ
കാരുണ്യം ശാശ്വതമല്ലോ മഹാരാജാക്കന്മാരെ സംഹരിച്ചവന് അവിടുത്തെ കാരുണ്യം ശാശ്വതമല്ലോ മഹനീയരായ രാജാക്കന്മാരെ
അവിടുന്ന് നിഗ്രഹിച്ചു അവിടുത്തെ കാരുണ്യം ശാശ്വതമല്ലോ അമോറിയ രാജാവായ സീഹോനെയും അവിടുന്ന് നിഗ്രഹിച്ചു അവിടുത്തെ കാരുണ്യം
ശാശ്വതമല്ലോ ബാഷാൻ രാജാവായ യോഗിനെയും അവിടുന്ന് നിഗ്രഹിച്ചു അവിടുത്തെ കാരുണ്യം ശാശ്വതമല്ലോ അവിടുന്ന് അവരുടെ ദേശം
അവകാശമായി നൽകി അവിടുത്തെ കാരുണ്യം ശാശ്വതമല്ലോ തൻറെ ദാസനായ ഇസ്രായേലിന് അവകാശമായി നൽകി അവിടുത്തെ കാരുണ്യം
ശാശ്വതമല്ലോ നമ്മുടെ ദുസ്തയിൽ അവിടുന്ന് നമ്മെ ഓർത്തു അവിടുത്തെ കാരുണ്യം ശാശ്വതമല്ലോ അവിടുന്ന് വൈരുകളിൽ നിന്ന്
നമ്മെ സ്വതന്ത്രരാക്കി അവിടുത്തെ കാരുണ്യം ശാശ്വതമല്ലോ എല്ലാ ജഡത്തിനും ആഹാരം കൊടുക്കുന്നവനാണ് അവിടുന്ന് അവിടുത്തെ
കാരുണ്യം ശാശ്വതമല്ലോ സ്വർഗ്ഗത്തിൻറെ തമ്പുരാന് കൃതജ്ഞത അർപ്പിക്കുവിൻ അവിടുത്തെ കാരുണ്യം
ശാശ്വതമല്ലോ പ്രിയമുള്ളവരെ ഉല്പത്തി അഞ്ചും ആറും അധ്യായങ്ങളും 136 ആം സങ്കീർത്തനവും വായിക്കാൻ ദൈവമായ കർത്താവ്
ഇന്ന് നമുക്ക് അനുഗ്രഹം തന്നു ഉല്പത്തി പുസ്തകത്തിൻറെ മൂന്നു മുതൽ ആറു വരെയുള്ള അധ്യായങ്ങൾ ഭയാനകമായ പാപത്തിൻറെ വളർച്ചയെ
വിവരിക്കുന്ന അധ്യായങ്ങളാണ് ആദ്യം അത് വ്യക്തികളിൽ ആരംഭിച്ചു ആദം ഹവ്വ കായേൻ ആബേൽ പിന്നീട് അത് കുടുംബത്തിൽ
ദാമ്പത്യത്തിൽ സമൂഹത്തിൽ പിന്നീട് ലോകം മുഴുവനും പടർന്നു പന്തലിച്ച് ലോകം മുഴുവൻ വ്യാപിക്കുന്നതാണ് ഉല്പത്തി മൂന്നു മുതൽ
ആറു വരെയുള്ള അധ്യായങ്ങളിലെ പ്രധാനപ്പെട്ട പ്രമേയം മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കേണ്ടതുണ്ട് ബൈബിളിന്റെ ആരംഭം
മുതൽ വളരെ ശ്രദ്ധയോടെ വായിക്കുമ്പോൾ കൃത്യമായി വേർതിരിക്കപ്പെട്ട രണ്ട് വിഭാഗം ആളുകളെ കാണാൻ കഴിയും ഒന്ന്
ദൈവത്തിൻറെ പുത്രന്മാർ രണ്ട് ലോകത്തിൻറെ പുത്രന്മാർ ദൈവപുത്രന്മാരും മനുഷ്യപുത്രന്മാരും ഇത് കുറെ കൂടി
വ്യക്തമായി മനസ്സിലാക്കാൻ സഹായിക്കുന്നതാണ് നാലാം അധ്യായത്തിൻറെ അവസാന ഭാഗത്ത് കായേൻറെ സന്താന പരമ്പരകളെ
കുറിച്ചുള്ള വിവരണം പിന്നീട് അഞ്ചാം അധ്യായത്തിൻറെ ആരംഭത്തിൽ സേത്തിന്റെ സന്താന പരമ്പരയെ കുറിച്ചുള്ള വിവരണവും ഈ
രണ്ടു ഭാഗങ്ങൾ ഒരുമിച്ച് എടുത്ത് വായിക്കുമ്പോൾ കായേന്റെ പരമ്പര ലോകമനുഷ്യൻറെ പരമ്പരയാണ് വിവരിക്കുന്നത്
ലാമേക്കിനെ പോലെയുള്ള പ്രതികാരദാഹികളും കൊലപാതികകളും ഉൾപ്പെട്ടതായിരുന്നു കായേൻറെ വംശാവലി കൂട്ടത്തിൽ ബഹുഭാര്യാത്വം കൂടി
ഉണ്ടായിരുന്നു എന്നാൽ സേത്തിന്റെ വംശാവലി വിവരിക്കുമ്പോൾ അവിടെ നമ്മൾ കാണുന്നത് ഹാനോക്ക് നോഹ തുടങ്ങിയ നീതിമാന്മാർ
ദൈവത്തിൻറെ വഴിയിൽ നടന്നവർ ദൈവത്തിൻറെ സ്വരം കേട്ടവർ ദൈവത്തെ അനുസരിച്ചവർ ചുരുക്കത്തിൽ പറഞ്ഞാൽ ദൈവത്തിൻറെ വഴിയിൽ
നടന്നവരും ദൈവത്തിൻറെ വഴിയിൽ നിന്ന് അകന്നു നടന്നവരുമായി കൃത്യമായി ആയി തരംതിരിക്കപ്പെട്ട ഒരു വിഭജനം ബൈബിളിലെ
ആദ്യ അധ്യായങ്ങൾ മുതൽ തന്നെ വായിച്ചെടുക്കാൻ കഴിയും ഇങ്ങനെ ദൈവപുത്രന്മാരെയും
ലോക മനുഷ്യരെയും വേർതിരിച്ചു കാണാൻ സഹായിക്കുന്ന ഒരു ക്ലൂ അഞ്ചാം അധ്യായത്തിൻറെ ആരംഭ വാക്യങ്ങളിൽ ഉണ്ട്
അഞ്ചാം അധ്യായത്തിന്റെ ആരംഭത്തിൽ സേത്തിന്റെ വംശാവലി വിവരിക്കുമ്പോൾ ആദം ദൈവത്തിൻറെ ചായയിൽ സൃഷ്ടിക്കപ്പെട്ടു
എന്ന് പറയുന്നു പിന്നീട് സേത്ത് ആദത്തിന്റെ ചായയിൽ സൃഷ്ടിക്കപ്പെട്ടു എന്നും പറയുന്നു ഇത് ഒരുമിച്ച്
വായിക്കുമ്പോഴാണ് വായനക്കാരന് കൃത്യമായ ഒരു രഹസ്യം ഇതിനകത്ത് ഉണ്ടെന്ന് മനസ്സിലാകുന്നത് ദൈവത്തിൻറെ ചായയിൽ
സൃഷ്ടിക്കപ്പെട്ട ആദം ദൈവത്തിൻറെ മകനാണ് ആദത്തിന്റെ ചായയിൽ സൃഷ്ടിക്കപ്പെട്ട സേത്ത് ദൈവ ചായയിൽ സൃഷ്ടിക്കപ്പെട്ട
ആദത്തിന്റെ ചായയിൽ സൃഷ്ടിക്കപ്പെട്ട സേത്ത് അങ്ങനെ ദൈവമകനാണ് ദൈവമകനായ ആദത്തിന്റെ ദൈവമകനായ മകൻ സേത്ത് അപ്പോൾ
ഇങ്ങനെ ദൈവമക്കളുടെ പരമ്പരയാണ് ആദം സേത്ത് പിന്നീട് അടുത്തുവരുന്ന തലമുറകളിലൂടെ തുടർന്ന് അബ്രഹാം ലൂടെ മുന്നോട്ടു
പോകുന്നത് എന്നാൽ കായേന്റെ വംശാവലി പറയുമ്പോൾ ഇങ്ങനെ ഒരു സൂചനയില്ല ദൈവത്തിൻറെ ചായയിൽ സൃഷ്ടിക്കപ്പെട്ടു
ആദത്തിന്റെ ചായയിൽ സൃഷ്ടിക്കപ്പെട്ടു അങ്ങനെ ഒരു സൂചന പറയുന്നില്ല അപ്പൊ കൃത്യമായ ഒരു തരംതിരിവ് കാണാൻ കഴിയും
അപ്പൊ ഇതാണ് നമ്മൾ തുടർന്നുള്ള അധ്യായങ്ങൾ മനസ്സിലാക്കുന്നതിന് നമ്മളെ സഹായിക്കുന്ന പ്രധാനപ്പെട്ട ഒരു സൂചന രണ്ടുതരം മനുഷ്യരെ
ബൈബിൾ അവതരിപ്പിക്കുന്നു ദൈവപുത്രന്മാരും മനുഷ്യപുത്രന്മാരും ഇനി ഈ അഞ്ചാം അധ്യായത്തിൽ നമ്മൾ കാണുന്ന പ്രധാനപ്പെട്ട
മറ്റൊരു കഥാപാത്രമാണ് ഹെനോക്ക് കുറിച്ച് പറയുന്നത് അവൻ ദൈവത്തോടൊപ്പം നടന്നു ദൈവത്തിന് പ്രിയപ്പെട്ടവനായി
ജീവിച്ചു ഇംഗ്ലീഷിൽ ഹി വാക്കഡ് നടന്നു എന്നാണ് ദൈവത്തോടൊപ്പം നടന്നു എന്നാണ് എന്താണ് വാക്കിങ് വാക്കിങ് ഈസ് വൺ
സ്റ്റെപ്പ് അറ്റ് എ ടൈം ഇൻ എ ഫോർവേർഡ് ഡയറക്ഷൻ മുൻപോട്ടുള്ള ദിശയിൽ ഒരു പടികൂടി വെച്ച് മുന്നോട്ടു പോകുന്നതിന്റെ പേരാണ്
നടക്കുക എന്ന് പറയുന്നത് ഹെനോക്ക് ഈ വായനയിലൂടെ നമ്മെ പഠിപ്പിക്കുന്ന പ്രധാനപ്പെട്ട ഒരു പാഠം ഒരു പടി
മുന്നേറുന്നതാണ് ആത്മീയത ആത്മീയതയുടെ മുന്നേറ്റം വലിയ ഒരു കുതിച്ചുകയറ്റമോ ഒറ്റ രാത്രികൊണ്ട് വിശുദ്ധരായി മാറുന്നതോ
ആവണമെന്നില്ല മറിച്ച് പടിപടിയായി മുന്നേറുന്നതാണ് ദൈവത്തോടൊപ്പമുള്ള നടപ്പ് ഏതൊക്കെ കാര്യങ്ങളിൽ മുന്നേറണം സ്നേഹത്തിൽ
ക്ഷമയിൽ കരുണയിൽ പ്രാർത്ഥനയിൽ താഴ്മയിൽ ഓരോ പടി മുന്നോട്ട് ഹെനോക്ക് ദൈവത്തിന് പ്രിയപ്പെട്ടവനായി ജീവിച്ചു ദൈവത്തോടൊപ്പം
നടന്നു ഹെനോക്ക് ഇങ്ങനെ ദൈവമകനായി ദൈവത്തിന് പ്രിയപ്പെട്ടവനായി ജീവിച്ചത് ഒരു പ്രത്യേക കാലം മുതലാണ് അതായത് മെത്തു
ശലേഹ് എന്നാണ് അദ്ദേഹത്തിൻറെ മകൻറെ പേര് അപ്പൊ മെത്തു ശലേഹ് ജനിച്ച നിമിഷം മുതലാണ് ഹെനോക്ക് കൃത്യമായ ഒരു വ്യത്യാസം
ദൈവബന്ധത്തിൽ ജീവിതത്തിൽ രൂപപ്പെടുത്തിയത് ദൈവത്തോടൊപ്പം നടന്നത് അത് എന്തുകൊണ്ടാണെന്ന് അറിയാമോ മെത്തുശാലേഹ്
എന്ന പേരിൻറെ അർത്ഥം അവൻ മരിക്കുമ്പോൾ പ്രളയം വരും എന്നായിരുന്നു എനോക്ക് ഒരുതരത്തിൽ പ്രവാചകനായിരുന്നു മകൻ
പിറന്നുവീണ ഉടനെ പ്രവചന മിഴിയിൽ എനോക്ക് കണ്ടു ഇവൻ മരിക്കുമ്പോൾ പ്രളയം വരും പിന്നീട് ആ കുഞ്ഞിൻറെ വളർച്ചയുടെ ഓരോ
ഘട്ടത്തിലും ഹെനോക്ക് തൻറെ ആത്മീയ ജീവിതത്തെ മെച്ചപ്പെടുത്തിക്കൊണ്ടേയിരുന്നു കാരണം
എൻറെ ഒരു അശ്രദ്ധ കൊണ്ട് എൻറെ ഒരു അവധാനത കൊണ്ട് എൻറെ ഒരു പാളിച്ച കൊണ്ട് ഈ ഭൂമി നശിക്കാൻ പാടില്ല ഈ കുഞ്ഞ് ഒരു ആപത്തിൽ
പെടാൻ പാടില്ല കൃത്യമായി അതുകൊണ്ട് തൻറെ ജീവിതത്തെ കറ ഇല്ലാത്ത കറതീർന്ന ഒരു ജീവിതമാക്കാൻ എനോക്ക് ശ്രദ്ധിച്ചു
മെത്തുശാലേഹ് അവൻ മരിക്കുമ്പോൾ പ്രളയം വരും ഒരുതരത്തിൽ മാതാപിതാക്കന്മാരുടെ ജീവിതത്തെ വിശുദ്ധി ഉള്ളതാക്കാൻ
സഹായിക്കുന്ന ദൈവിക അവതാരങ്ങളാണ് മക്കൾ മക്കളുടെ വിശുദ്ധീകരണത്തിനു വേണ്ടി തങ്ങളുടെ ജീവിതത്തെ
കറതീർന്നതാക്കാൻ പാടുപെടുന്ന പരിശ്രമിക്കുന്ന ഓരോ മാതാപിതാക്കന്മാരും മെത്തൂലേഖനെ പ്രതി ദൈവത്തോടൊപ്പം നടന്ന
കെനോക്കിന്റെ പിൻഗാമികളാണ് ആറാമത്തെ അധ്യായത്തിൽ ഞാൻ നേരത്തെ സൂചിപ്പിച്ച ആ വിഭജനം കാണുന്നുണ്ട് ദൈവപുത്രന്മാരും
മനുഷ്യപുത്രിമാരും തമ്മിലുള്ള ബന്ധവും അവർക്ക് ജനിക്കുന്ന സന്താന പരമ്പരകളും ഇത് അല്പം ആശയക്കുഴപ്പം ഉണ്ടാക്കാൻ
സാധ്യതയുള്ള ബൈബിളിലെ ഭാഗങ്ങളിൽ ഒന്നാണ് അപ്പോൾ ദൈവപുത്രന്മാരും മനുഷ്യപുത്രിമാരും ആരാണെന്ന് ഇപ്പോൾ നമുക്ക് വ്യക്തതയുണ്ട്
ദൈവപുത്രന്മാർ എന്ന് പറയുന്നത് സേത്തിന്റെ സന്താന പരമ്പരയാണ് മനുഷ്യപുത്രിമാർ എന്ന് പറയുന്നത് കായേന്റെ സന്താന പരമ്പരയാണ്
അപ്പോൾ ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ടവരുടെയും ദൈവപുത്രന്മാരുടെയും
ലോക മനുഷ്യരുടെയും ഇടകലരൽ ഒരുമിച്ച് ചേരൽ അവർ തമ്മിലുള്ള സംബന്ധം ഇതാണ് ഭൂമിയിലെ രാക്ഷസ ജന്മങ്ങൾ അല്ലെങ്കിൽ അധികാരന്മാർ
നെഫിലിം എന്ന് വിളിക്കുന്ന ഒരു ഗ്രൂപ്പ് ഉണ്ടാകുന്നതിന് ആയി ഇടയാക്കിയത് എന്നാണ് ഇവിടെ പറയുന്നത് അപ്പോൾ കായന്റെ പരമ്പരയും
സേത്തിന്റെ പരമ്പരയും ദൈവമനുഷ്യരും ലോകമനുഷ്യരും ഇടകലർന്നതിനെ കുറിച്ചാണ് ഒരു വായന അതിനെക്കുറിച്ചാണ് ഈ പറയുന്നത്
എന്നാണ് ചില പണ്ഡിതന്മാരുടെ അഭിപ്രായം മറ്റു ചിലർ പറയുന്നത് ഇത് വീണുപോയ മാലാഖമാരും മനുഷ്യരും തമ്മിൽ നടന്ന
ശാരീരിക ബന്ധത്തെക്കുറിച്ചാണ് ഫോളൻ എഞ്ചൽസ് ആൻഡ് ഹ്യൂമൻ ബീയിങ്സ് അത് പറയാനുള്ള കാരണം നെഫിലിം എന്ന വാക്കിന്റെ
അർത്ഥം അധികായന്മാർ എന്നതിന്റെ ഹീബ്രു ആണ് നെഫിലിം നെഫിലിം എന്ന വാക്കിന്റെ അർത്ഥം ഫോളൻ എന്നാണ് വീണുപോയവർ എന്നാണ് വീണുപോയ
മാലാഖമാരാണ് ദൈവപുത്രന്മാർ എന്ന അർത്ഥത്തിൽ വ്യാഖ്യാനിക്കുന്നുണ്ട് കുറെ കൂടി ശരിയായി വരുന്നത് ദൈവപുത്രന്മാർ
സേത്തിന്റെ പരമ്പരയും മനുഷ്യപുത്രിമാർ കായേന്റെ പരമ്പരയും എന്ന രീതിയിൽ വായിച്ചെടുക്കുന്നത് ആണ് ഏതായാലും
ദൈവമക്കളും ലോകമനുഷ്യരും ഇടകലർന്നത് പാപത്തിൻറെ ഭയാനകമായ ഒരു ആധിക്യവും പെരുപ്പവും മനുഷ്യകുലത്തിൽ
സൃഷ്ടിക്കുന്നതായി നാം തുടർന്ന് വായിക്കുന്നു ഒരു പ്രായോഗിക ചിന്ത കൂടി ഇവിടെ നിന്ന് വായിച്ചെടുക്കേണ്ടതുണ്ട്
നമ്മൾ ആരെ വിവാഹം കഴിക്കുന്നു എന്നത് തലമുറകളുടെ അനുഗ്രഹത്തെയോ ശാപത്തെയോ നിർണയിക്കുന്ന ഒരു കാര്യമാവാൻ
ഇടയുള്ളതുകൊണ്ട് വിവാഹബന്ധത്തിൽ ദൈവമക്കൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട് ഇനി ഈ ദുഷിച്ച തലമുറയുടെ നടുവിൽ ചേറിൽ വിരിഞ്ഞ
താമര പോലെ നീതിമാനും കറയറ്റവനുമായ ഒരു മനുഷ്യനെ ബൈബിൾ പരിചയപ്പെടുത്തുന്നു അദ്ദേഹത്തിൻറെ പേര് നോഹ എന്ന് ആയിരുന്നു
പിന്നീട് നമ്മൾ ഈ അധ്യായത്തിൽ കാണുന്നത് ഈ ദുഷിച്ച കാലത്ത് കറയില്ലാതെ ജീവിച്ച ഈ മനുഷ്യനെ ദൈവം ഒരു നിയോഗത്തിനായി
ഒരുക്കുന്നതാണ് വലിയൊരു സാധ്യതയാണിത് ഓരോ ദിവസം കഴിയുതോറും പാപത്തിൻറെ ആധിക്യം ലോകത്ത് വർദ്ധിച്ചു വർദ്ധിച്ചു വരുമ്പോൾ
നന്മ ഇല്ലാതായി നാമാവശേഷമാകുന്നു നന്മ നഷ്ടപ്പെട്ടു പോകുന്നു എന്ന് നമ്മൾ വിലപിക്കുമ്പോൾ
എന്താണ് അതിനു പരിഹാരം ഈ ദുഷിച്ച കാലത്ത് കറയില്ലാത്തവരായി ജീവിക്കാൻ കർത്താവ് നോഹയിലൂടെ നമ്മെ വിളിക്കുന്നുണ്ട് പെട്ടകം
ഉണ്ടാക്കാൻ ഉള്ള നിർദ്ദേശം നമുക്ക് ഈ അധ്യായത്തിൽ നിന്ന് വായിച്ചെടുക്കാൻ കഴിയും പാപം വർദ്ധിച്ച ലോകത്തെ
നശിപ്പിക്കാൻ ദൈവം തീരുമാനിക്കുന്നതോടുകൂടിയാണ് നമ്മൾ ഈ അധ്യായം വായിച്ച് അവസാനിപ്പിക്കുന്നത്
കുറെയൊക്കെ സങ്കടകരമായ ഓർമ്മപ്പെടുത്തലുകൾ നൽകിക്കൊണ്ടാണ് ഈ ദിവസം അവസാനിക്കുന്നത് അതിനകത്ത് ചില പ്രത്യാശയുടെ പൊൻകിരണങ്ങൾ
പോലെ നിൽക്കുന്ന കഥാപാത്രങ്ങളാണ് കെനോക്കും നോഹയും തുടങ്ങിയ മനുഷ്യർ നമുക്ക് ഈ നെറികെട്ട ഈ കലികെട്ട ഈ ദുഷിച്ച
കാലത്തിൻറെ നടുവിൽ നന്മയുള്ള പ്രകാശ ഉള്ള മനുഷ്യരായി ജീവിക്കാൻ ദൈവത്തിൻറെ വചനത്തെ ധ്യാനിക്കുന്ന ഈ നിമിഷങ്ങളും തുടർന്നുള്ള
ദിവസങ്ങളും സഹായിക്കട്ടെ എന്ന് ഞാൻ പ്രത്യേകം പ്രാർത്ഥിക്കുന്നു വലിയ അനുഗ്രഹം നിങ്ങളുടെ ജീവിതത്തിന് ഉണ്ടാകും
നിങ്ങളുടെ ദിവസം അനുഗ്രഹമായിട്ട് മാറാൻ ദൈവം നിങ്ങളെ അനുവദിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു നിങ്ങൾ ഈ
കേട്ടുകൊണ്ടിരിക്കുന്ന പ്ലാറ്റ്ഫോം നിങ്ങൾ സബ്സ്ക്രൈബ് ചെയ്താൽ മുടക്കമില്ലാതെ നിങ്ങൾക്ക് ഈ വചന ധ്യാനത്തിൽ പങ്കെടുക്കാൻ
കഴിയും നാളെ വീണ്ടും ഈ വചന ശബ്ദത്തിലൂടെ നിങ്ങളുടെ അടുത്തേക്ക് എത്താൻ ഞാൻ അതിയായിട്ട് ആഗ്രഹിക്കുന്നുണ്ട് അതുവരെയും
ഞാൻ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചു കൊണ്ടേയിരിക്കും അതുവരെ സ്നേഹിക്കാനും പ്രാർത്ഥിക്കാനും നമ്മുടെ കർത്താവിനെ
പങ്കുവെക്കാനും ഒരു നല്ല ദിവസം ഞാൻ നിങ്ങൾക്ക് നേരുകയാണ് ഞാൻ ഡാനിയൽ അച്ഛൻ മഹത്വം ഈശോയ്ക്ക് മാത്രം ബൈ ബൈ ഗോഡ്
ബ്ലെസ്സ് യൂ [സംഗീതം]
Heads up!
This summary and transcript were automatically generated using AI with the Free YouTube Transcript Summary Tool by LunaNotes.
Generate a summary for freeRelated Summaries

ഉല്പത്തി 3-4, സങ്കീർത്തനം 104: പാപവും ദൈവത്തിന്റെ കരുണയും
ഈ പോഡ്കാസ്റ്റ് എപ്പിസോഡിൽ ഉല്പത്തി 3-4 അധ്യായങ്ങളും സങ്കീർത്തനം 104-ഉം വായിച്ച് പാപത്തിന്റെ തുടക്കം, മനുഷ്യന്റെ ദൈവത്തോടുള്ള ബന്ധം തകർന്നത്, ദൈവത്തിന്റെ ശിക്ഷകളും കരുണയും വിശദീകരിക്കുന്നു. പാപത്തിന്റെ ഫലങ്ങളും ദൈവവചനത്തിന്റെ പ്രാധാന്യവും മനസ്സിലാക്കാം.

ഉല്പത്തി 1-2 അധ്യായങ്ങളും സങ്കീർത്തനം 19: ദൈവ സൃഷ്ടിയുടെ ആഴത്തിലുള്ള വിശകലനം
ഈ പോഡ്കാസ്റ്റ് മലയാളത്തിൽ ദൈവത്തിന്റെ സൃഷ്ടി വിവരണമായ ഉല്പത്തി പുസ്തകത്തിന്റെ ആദ്യ രണ്ട് അധ്യായങ്ങളും സങ്കീർത്തനം 19-ാം അധ്യായവും വിശദമായി പഠിക്കുന്നു. സൃഷ്ടിയുടെ ഘടന, ദൈവത്തിന്റെ സൃഷ്ടികർമ്മത്തിന്റെ അർത്ഥം, മനുഷ്യന്റെ സൃഷ്ടി, സൃഷ്ടിയുടെ ധർമ്മം എന്നിവയെക്കുറിച്ചുള്ള ആഴത്തിലുള്ള വിശദീകരണങ്ങൾ ഉൾക്കൊള്ളുന്നു.

എച്ച് എസ് എസ് ടി കമ്പ്യൂട്ടർ സയൻസ്: സി പ്രോഗ്രാമിംഗ് റിവിഷൻ & കോമ്പറ്റീഷൻ ടിപ്സ്
ഈ വീഡിയോയിൽ എച്ച് എസ് എസ് ടി കമ്പ്യൂട്ടർ സയൻസിന്റെ സി പ്രോഗ്രാമിംഗ് റിവിഷൻ ക്ലാസ്സിൽ പ്രധാനപ്പെട്ട കോമ്പറ്റീഷൻ ചോദ്യങ്ങൾ വിശദീകരിക്കുന്നു. റിക്കേഴ്സീവ് ഫംഗ്ഷനുകളുടെ പ്രവർത്തനം, ഡാറ്റ ടൈപ്പുകൾ, കോമ ഓപ്പറേറ്റർ, ലൂപ്പ് ബോഡി എന്നിവയെക്കുറിച്ചുള്ള വിശദമായ വിശദീകരണങ്ങളോടെയാണ് ഇത്. 50 ദിവസത്തെ ക്രാഷ് കോഴ്സ് വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

Naissance, Natation et Transcendance : Une Exploration de la Nature Humaine
Dans cette conversation captivante, Michel aborde les thèmes de la naissance, de la natation et de la transcendance, en mettant en lumière le rôle du néocortex dans ces processus. Il explore comment notre puissant cerveau peut à la fois faciliter et inhiber des fonctions physiologiques essentielles, tout en soulignant l'importance de redécouvrir les besoins fondamentaux des femmes lors de l'accouchement.

ट्रिग्नोमेट्रির सही समझ: HYPOTENUSE और TRIGONOMETRIC RATIOS का विस्तृत ज्ञान
ट्रिग्नोमेट्री को समझना है? जानें हाइपोटेन्यूज़, ट्रिगोनोमेट्रिक अनुपात, और प्रश्नों को हल करने के तरीके।
Most Viewed Summaries

A Comprehensive Guide to Using Stable Diffusion Forge UI
Explore the Stable Diffusion Forge UI, customizable settings, models, and more to enhance your image generation experience.

Mastering Inpainting with Stable Diffusion: Fix Mistakes and Enhance Your Images
Learn to fix mistakes and enhance images with Stable Diffusion's inpainting features effectively.

How to Use ChatGPT to Summarize YouTube Videos Efficiently
Learn how to summarize YouTube videos with ChatGPT in just a few simple steps.

Pag-unawa sa Denotasyon at Konotasyon sa Filipino 4
Alamin ang kahulugan ng denotasyon at konotasyon sa Filipino 4 kasama ang mga halimbawa at pagsasanay.

Ultimate Guide to Installing Forge UI and Flowing with Flux Models
Learn how to install Forge UI and explore various Flux models efficiently in this detailed guide.