ഉല്പത്തി 3-4 അധ്യായങ്ങളുടെ പ്രധാന സന്ദേശങ്ങൾ
- പാപത്തിന്റെ തുടക്കം: ആദം-ഹവ്വയുടെ ഏദൻ തോട്ടത്തിലെ പാപം, സർപ്പന്റെ വഞ്ചന, ദൈവവചനത്തെ വളച്ചൊടിക്കൽ എന്നിവ വിശദീകരിക്കുന്നു.
- ദൈവവചനത്തിന്റെ മൂല്യവും പ്രാധാന്യവും: ദൈവവചനത്തിൽ നിന്ന് ഒന്നും നീക്കം ചെയ്യരുത്, ഒന്നും കൂട്ടിച്ചേർക്കരുത്, വളച്ചൊടിക്കരുത് എന്ന മൂന്നു അടിസ്ഥാന പ്രമാണങ്ങൾ. ഉല്പത്തി 1-2 അധ്യായങ്ങളും സങ്കീർത്തനം 19: ദൈവ സൃഷ്ടിയുടെ ആഴത്തിലുള്ള വിശകലനം
- പാപത്തിന്റെ മൂന്നു ആകർഷണങ്ങൾ: ഫിസിക്കൽ, എസ്തറ്റിക്, ഇന്റലെക്ച്വൽ ആകർഷണങ്ങൾ മനുഷ്യരെ പാപത്തിലേക്ക് നയിക്കുന്നു.
പാപത്തിന്റെ ഫലങ്ങൾ മനുഷ്യജീവിതത്തിൽ
- ദൈവത്തോടുള്ള വിശ്വാസവും ആശ്രയത്വവും നഷ്ടപ്പെടുന്നു.
- ഭയം, ലജ്ജ എന്നിവ ഹൃദയത്തിൽ കടക്കുന്നു.
- മനുഷ്യർ പരസ്പരം കുറ്റപ്പെടുത്തുന്നു.
- ദൈവവുമായി ബന്ധം തകർന്നതുകൊണ്ട് കുടുംബബന്ധങ്ങളും പ്രകൃതി ബന്ധവും തകരുന്നു.
- മനുഷ്യന്റെ ബുദ്ധിയിൽ അന്ധകാരം, ഇച്ഛാശക്തി ബലഹീനമാകുന്നു.
- ശരീരം യജമാനനായി മാറുന്നു, ആത്മാവ് നിർജീവമാകുന്നു.
- മനുഷ്യൻ തന്റെ നഗ്നത മറക്കാൻ അത്തിയിലകൾ ഉണ്ടാക്കുന്നു.
ദൈവത്തിന്റെ ശിക്ഷയും കരുണയും
- ആദം-ഹവ്വയെ ഏദൻ തോട്ടത്തിൽ നിന്ന് പുറത്താക്കൽ, ജീവൻറെ വൃക്ഷത്തിലേക്കുള്ള വഴി അടച്ചത് ദൈവത്തിന്റെ ക്രൂരതയല്ല, കാരുണ്യമാണ്.
- കായേന്റെ ബലിയിലും ഹൃദയത്തിലും ദൈവം പ്രസാദിച്ചില്ല; ഹൃദയത്തിന്റെ വിശുദ്ധി പ്രധാനമാണ്. The Power of Fasting and Prayer: Overcoming Worry in the Year of the Bride
- കായേന്റെ സഹോദരൻ ആബേൽ കൊല്ലപ്പെടുന്നു; പാപത്തിന്റെ ഗുരുത്വം.
- ദൈവം കായേനെ ശിക്ഷിച്ചെങ്കിലും അവനെ ഉപേക്ഷിച്ചില്ല, ഒരു അടയാളം പതിച്ചു.
സങ്കീർത്തനം 104-ന്റെ സവിശേഷതകൾ
- ദൈവത്തിന്റെ മഹത്വവും സൃഷ്ടിയുടെ സുന്ദരതയും പാട്ടിലൂടെ പ്രശംസിക്കുന്നു.
- പ്രകൃതിയിലെ ജലസഞ്ചയങ്ങൾ, മേഘങ്ങൾ, മൃഗങ്ങൾ, മനുഷ്യന്റെ ജോലി എന്നിവയുടെ ദൈവീയ ക്രമീകരണം. The Power of Fasting and Overcoming Worry: Insights from Tiffany
- ദൈവത്തിന്റെ സൃഷ്ടി മനുഷ്യന്റെ സന്തോഷത്തിനും ജീവന്റെ നിലനിൽപ്പിനും ആവശ്യമാണ്.
പഠനത്തിന്റെ പ്രധാന സന്ദേശങ്ങൾ
- പാപം മനുഷ്യരിൽ വലിയ ഭാരം സൃഷ്ടിക്കുന്നു, എന്നാൽ ദൈവം കരുണ കാണിക്കുന്നു.
- പാപത്തെ അംഗീകരിച്ച് നീതിയുടെ വസ്ത്രം ധരിക്കേണ്ടത് അനിവാര്യമാണ്. എച്ച് എസ് എസ് ടി കമ്പ്യൂട്ടർ സയൻസ്: സി പ്രോഗ്രാമിംഗ് റിവിഷൻ & കോമ്പറ്റീഷൻ ടിപ്സ്
- ദൈവവചനത്തെ വളച്ചൊടിക്കാതെ, നീക്കം ചെയ്യാതെ, കൂട്ടിച്ചേർക്കാതെ വിശ്വസിക്കണം.
- പാപത്തിനുശേഷം ദൈവം രക്ഷകനെ വാഗ്ദാനം ചെയ്യുന്നു, യേശുക്രിസ്തുവിന്റെ മുഖാന്തിരം വീണ്ടെടുപ്പ് സാദ്ധ്യമാകുന്നു.
ഉപസംഹാരം
ഈ വചന വായനയിൽ നിന്നുള്ള പഠനങ്ങൾ നമ്മുടെ ആത്മീയ ജീവിതത്തിന് ദീപ്തി നൽകുന്നു. പാപത്തിന്റെ ഫലങ്ങളും ദൈവത്തിന്റെ കരുണയും മനസ്സിലാക്കി, ദൈവവചനത്തിൽ ഉറച്ച് ജീവിക്കേണ്ടതിന്റെ പ്രാധാന്യം ഈ പോഡ്കാസ്റ്റ് വ്യക്തമാക്കുന്നു. ദൈവത്തിന്റെ സ്നേഹവും രക്ഷയും വിശ്വാസത്തോടെ സ്വീകരിക്കാം.
[സംഗീതം] ഹലോ ഞാൻ ഡാനിയൽ അച്ഛൻ നിങ്ങൾ കേട്ടുകൊണ്ടിരിക്കുന്നത് അസെൻഷൻ
നിങ്ങളിലേക്ക് എത്തിക്കുന്ന ഒരു വർഷം കൊണ്ട് വിശുദ്ധ ബൈബിൾ വായിച്ചു മനസ്സിലാക്കാൻ സഹായിക്കുന്ന ബൈബിൾ ഇൻ എ
ഇയർ എന്ന മലയാളം പോഡ്കാസ്റ്റ് ആണ് ഉല്പത്തി മുതൽ വെളിപാട് വരെയുള്ള നമ്മുടെ ബൈബിൾ പാരായണത്തിന് ജെഫ് കെവിൻസിന്റെ ദി
ഗ്രേറ്റ് അഡ്വഞ്ചർ ബൈബിൾ ടൈം ലൈൻ എന്ന റീഡിങ് പ്ലാൻ ആണ് നാം ഉപയോഗിക്കുന്നത് ഈ വായനാ സഹായി ആവശ്യമുള്ളവർക്ക് biy
ഇന്ത്യ മലയാളം എന്ന ലിങ്കിൽ നിന്ന് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ് ഞാൻ വായിക്കുന്നത് പിഒസി മലയാളം ബൈബിൾ
പരിഷ്കരിച്ച വിവർത്തനത്തിൽ നിന്നാണ് ഇന്ന് ദിവസം രണ്ട് ഇന്നത്തെ വചന വായനയുടെ പാഠഭാഗം ഉല്പത്തി മൂന്നും നാലും
അധ്യായങ്ങളും സങ്കീർത്തനം 104 ഉം നാം വചനം വായിക്കുമ്പോൾ വചനം നമ്മെ വായിക്കുന്നു ഉല്പത്തി അധ്യായം മൂന്ന്
ദൈവമായ കർത്താവ് ഉരുവാക്കിയ എല്ലാ വന്യജീവികളിലും വെച്ച് കൗശലമേറിയതായിരുന്നു സർപ്പം അത്
സ്ത്രീയോട് ചോദിച്ചു തോട്ടത്തിലെ ഒരു വൃക്ഷത്തിൽ നിന്നും ഭക്ഷിക്കരുതെന്ന് ദൈവം വാസ്തവത്തിൽ പറഞ്ഞിട്ടുണ്ടോ സ്ത്രീ
സർപ്പത്തോട് പറഞ്ഞു തോട്ടത്തിലെ വൃക്ഷങ്ങളുടെ ഫലം ഞങ്ങൾക്ക് ഭക്ഷിക്കാം എന്നാൽ നിങ്ങൾ മരിക്കാതിരിക്കാൻ
തോട്ടത്തിന്റെ നടുവിലുള്ള വൃക്ഷത്തിൻറെ ഫലത്തിൽ നിന്ന് ഭക്ഷിക്കരുത് അതിൽ തൊടുകയും അരുത് എന്ന് ദൈവം പറഞ്ഞിട്ടുണ്ട്
സർപ്പം സ്ത്രീയോട് പറഞ്ഞു നിങ്ങൾ തീർച്ചയായും മരിക്കുകയില്ല കാരണം അതിൽ നിന്ന് തിന്നുന്ന ദിവസം നിങ്ങളുടെ കണ്ണുകൾ
തുറക്കുമെന്നും നന്മയും തിന്മയും അറിയുന്നവരായി നിങ്ങൾ ദൈവത്തെ പോലെ ആകുമെന്നും ദൈവത്തിന് അറിയാം ആ വൃക്ഷം
ഭക്ഷിക്കാൻ ഉപയുക്തവും കണ്ണുകൾക്ക് ആകർഷകവും ആണെന്ന് സ്ത്രീ കണ്ടു ആ വൃക്ഷം അറിവേകാൻ പര്യാപ്തവും ആയിരുന്നു അവൾ
അതിൻറെ ഫലത്തിൽ നിന്ന് എടുത്ത് ഭക്ഷിച്ചു തന്നോടൊപ്പം ഉണ്ടായിരുന്ന ഭർത്താവിനും അവൾ നൽകി അവനും ഭക്ഷിച്ചു അപ്പോൾ ഇരുവരുടെയും
കണ്ണുകൾ തുറക്കപ്പെട്ടു തങ്ങൾ നഗ്നരാണെന്ന് അവർ അറിഞ്ഞു പറഞ്ഞു അവർ അത്തിയിലകൾ കൂട്ടിത്തുന്നി തങ്ങൾക്കായി
അരക്കച്ച ഉണ്ടാക്കി സായാനക്കാറ്റിൽ തോട്ടത്തിൽ ഉലാത്തുന്ന ദൈവമായ കർത്താവിൻറെ ശബ്ദം അവർ കേട്ടു മനുഷ്യനും അവൻറെ
ഭാര്യയും ദൈവമായ കർത്താവിൻറെ സന്നിധിയിൽ നിന്ന് തോട്ടത്തിലെ മരങ്ങൾക്കിടയിൽ ഒളിച്ചു ദൈവമായ കർത്താവ് മനുഷ്യനെ
വിളിച്ച് അവനോട് ചോദിച്ചു നീ എവിടെയാണ് അവൻ മറുപടി പറഞ്ഞു തോട്ടത്തിൽ അവിടുത്തെ ശബ്ദം ഞാൻ കേട്ടു ഞാൻ നഗ്നനായിരുന്നതിനാൽ
ഭയപ്പെട്ടുപോയി അതുകൊണ്ട് ഞാൻ ഒളിച്ചതാണ് അവിടുന്ന് ചോദിച്ചു നീ നഗ്നനാണെന്ന് ആരാണ് നിന്നോട് പറഞ്ഞത് ഭക്ഷിക്കരുതെന്ന് ഞാൻ
നിന്നോട് കൽപ്പിച്ച വൃക്ഷത്തിൽ നിന്ന് നീ ഭക്ഷിച്ചുവോ മനുഷ്യൻ പറഞ്ഞു അങ്ങ് എനിക്ക് കൂട്ടിനു തന്ന സ്ത്രീ അവളാണ് വൃക്ഷത്തിൽ
നിന്നുള്ള ഫലം എനിക്ക് നൽകിയത് ഞാൻ അത് ഭക്ഷിക്കുകയും ചെയ്തു ദൈവമായ കർത്താവ് സ്ത്രീയോട് ചോദിച്ചു നീ എന്താണ് ഈ ചെയ്തത്
സ്ത്രീ പറഞ്ഞു സർപ്പം എന്നെ വഞ്ചിച്ചു ഞാൻ ഭക്ഷിക്കുകയും ചെയ്തു ദൈവമായ കർത്താവ് സർപ്പത്തോട് പറഞ്ഞു നീ ഇത് ചെയ്തതുകൊണ്ട്
എല്ലാ കന്നുകാലികളിലും കാട്ടുമൃഗങ്ങളിലും നീ ശപിക്കപ്പെട്ടവനായിരിക്കും നീ ഉരസുകൊണ്ട് ഇഴഞ്ഞു നടക്കും നിൻറെ
ജീവിതകാലം അത്രയും തൂളി ഭക്ഷിക്കും നീയും സ്ത്രീയും തമ്മിലും നിൻറെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാൻ ശത്രുത
ഉളവാക്കും അവൻ നിൻറെ തല തകർക്കും നീ അവൻറെ കുതികാലിൽ ദംശിക്കുകയും ചെയ്യും അവിടുന്ന് സ്ത്രീയോട് പറഞ്ഞു നിൻറെ ഗർഭാരിഷ്ടതകൾ ഞാൻ
തീർച്ചയായും വർദ്ധിപ്പിക്കും നീ വേദനയോടെ മക്കളെ പ്രസവിക്കും എന്നാലും നിൻറെ അഭിലാഷം നിൻറെ ഭർത്താവിനോട് ആയിരിക്കും
അവൻ നിന്നെ ഭരിക്കുകയും ചെയ്യും ആദത്തോട് അവിടുന്ന് പറഞ്ഞു പറഞ്ഞു നീ നിൻറെ ഭാര്യയുടെ സ്വരം കേൾക്കുകയും
തിന്നരുതെന്ന് ഞാൻ കൽപ്പിച്ചിരുന്ന മരത്തിൽ നിന്ന് തിന്നുകയും ചെയ്തത് കൊണ്ട് നീ മൂലം മണ്ണ് ശപിക്കപ്പെട്ടതായിരിക്കും
നിൻറെ ആയുഷ്കാലം മുഴുവൻ അധ്വാനം കൊണ്ട് നീ അതിൽ നിന്ന് ഭക്ഷിക്കും അത് മുള്ളും മുൾച്ചെടികളും നിനക്കായി മുളപ്പിക്കും നീ
വയൽ ചെടികൾ ഭക്ഷിക്കും നീ മണ്ണിൽ നിന്ന് എടുക്കപ്പെട്ടതുകൊണ്ട് അതിലേക്ക് മടങ്ങുന്നതുവരെ നിൻറെ നെറ്റിയിലെ വിയർപ്പ്
കൊണ്ട് നീ അപ്പം ഭക്ഷിക്കും എന്തെന്നാൽ നീ പൊടിയാണ് പൊടിയിലേക്ക് തന്നെ നീ മടങ്ങും മനുഷ്യൻ തന്റെ ഭാര്യയെ ഹവ്വ എന്ന് പേര്
വിളിച്ചു കാരണം അവൾ ജീവനുള്ള എല്ലാറ്റിന്റെയും മാതാവാണ് ദൈവമായ കർത്താവ് ആദത്തിനും അവൻറെ ഭാര്യക്കും
തോലുകൊണ്ട് ഉടുപ്പുണ്ടാക്കി അവരെ ധരിപ്പിച്ചു അനന്തരം ദൈവമായ കർത്താവ് പറഞ്ഞു മനുഷ്യനിതാ നന്മയും തിന്മയും
അറിഞ്ഞ് നമ്മിൽ ഒരുവനെ പോലെ ആയിരിക്കുന്നു ഇനി അവൻ കൈനീട്ടി ജീവൻറെ വൃക്ഷത്തിൽ നിന്നുകൂടി പറിച്ചു തിന്ന് നിത്യം
ജീവിക്കുന്നവൻ ആകാൻ ഇടയാകരുത് എവിടെനിന്ന് അവൻ എടുക്കപ്പെട്ടുവോ ആ മണ്ണിൽ അധ്വാനിക്കേണ്ടതിന് ദൈവമായ കർത്താവ് അവനെ
ഏദൻ തോട്ടം നിന്ന് പുറത്താക്കി മനുഷ്യനെ പുറത്താക്കിയ ശേഷം ജീവവൃക്ഷത്തിൻറെ വഴി കാക്കാൻ അവിടുന്ന് കരൂപുകളെ എല്ലാ
വശത്തേക്കും കറങ്ങുന്നതും തീജ്വലിക്കുന്നതുമായ വാളുമായി ഏദൻ തോട്ടത്തിനു മുൻപിൽ കാവൽ
നിർത്തി ഉല്പത്തി അധ്യായം നാല് മനുഷ്യൻ തൻറെ ഭാര്യയായ ഹവ്വയെ അറിഞ്ഞു അവൾ ഗർഭം ധരിച്ച് കായേനെ പ്രസവിച്ചു അവൾ പറഞ്ഞു
കർത്താവിൻറെ സഹായത്താൽ ഞാൻ ഒരു ആൺകുഞ്ഞിനെ നേടിയിരിക്കുന്നു തുടർന്ന് അവൾ അവൻറെ സഹോദരൻ ആബേലിനെ പ്രസവിച്ചു ആബേൽ ആടുകളെ
മേയ്ക്കുന്നവനും കായേൻ മണ്ണിൽ അധ്വാനിക്കുന്നവനും ആയിരുന്നു യഥാകാലം കായേൻ ഭൂമിയിൽ നിന്നുള്ള വിളവിൻറെ ഒരു
ഭാഗം കർത്താവിന് കാണിക്കയായി കൊണ്ടുവന്നു ആബേലും തൻറെ ആട്ടിൻകൂട്ടത്തിലെ ചില കടിഞ്ഞൂലുകളെയും അവയുടെ കൊഴുപ്പിന്റെ ഒരു
ഭാഗവും കൊണ്ടുവന്നു ആബേലിലും അവൻറെ കാണിക്കയിലും കർത്താവ് പ്രസാദിച്ചു എന്നാൽ കായേനിലും അവൻറെ കാണിക്കയിലും അവിടുന്ന്
പ്രസാദിച്ചില്ല അതിനാൽ കായേൻ അത്യധികം കുപിതനായി അവൻറെ മുഖം താണു കർത്താവ് കായേനോട് ചോദിച്ചു നീ കോപിച്ചിരിക്കുന്നത്
എന്തുകൊണ്ട് നിൻറെ മുഖം താണിരിക്കുന്നത് എന്തുകൊണ്ട് അത് ഉയർത്താൻ തക്കവിധം നീ നന്നായി വർത്തിച്ചിരുന്നെങ്കിൽ നീ നല്ലത്
ചെയ്യുന്നില്ലെങ്കിൽ വാതിൽക്കൽ തന്നെ പാപം പതിയിരിക്കുന്നു അതിൻറെ അഭിലാഷം നിന്നിലാണ് പക്ഷേ നീ അതിനെ
കീഴടക്കേണ്ടിയിരിക്കുന്നു കായേൻ തൻറെ സഹോദരനായ ആബേലിനോട് കയർത്തു അനന്തരം അവർ വയലിൽ ആയിരിക്കെ കായേൻ ആബേലിനെതിരെ ചെന്ന്
അവനെ കൊന്നു കർത്താവ് കായേനോട് ചോദിച്ചു നിൻറെ സഹോദരൻ ആബേൽ എവിടെ അവൻ പറഞ്ഞു എനിക്കറിഞ്ഞു
ഞാനാണോ എൻറെ സഹോദരൻറെ കാവൽക്കാരൻ എന്നാൽ അവിടുന്ന് ചോദിച്ചു നീ എന്താണ് ചെയ്തത് നിൻറെ സഹോദരൻറെ രക്തം മണ്ണിൽ നിന്ന് എൻറെ
നേർക്ക് മുറുവിളി കൂട്ടുന്നതിന്റെ സ്വരം നിൻറെ കയ്യിൽ നിന്ന് നിൻറെ സഹോദരൻറെ രക്തം സ്വീകരിക്കാൻ വായ് വളർന്ന നിലത്താൽ ഇപ്പോൾ
നീ ശപിക്കപ്പെട്ടവൻ ആയിരിക്കും നീ നിലം കൃഷി ചെയ്യുമ്പോൾ ഇനിമുതൽ അത് അതിൻറെ വിള നിനക്ക് തരികയില്ല നീ ഭൂമിയിൽ അസ്ഥിരനും
അലയുന്നവനും ആയിരിക്കും കായേൻ കർത്താവിനോട് പറഞ്ഞു എനിക്ക് വഹിക്കാവുന്നതിലും വലുതാണ് ഈ ശിക്ഷ ഇന്ന്
ഇതാ അവിടുന്ന് എന്നെ ഈ മണ്ണിൽ നിന്ന് ആട്ടിപ്പായിച്ചിരിക്കുന്നു അവിടുത്തെ സന്നിധിയിൽ നിന്ന് ഞാൻ സ്വയം
ഒളിക്കേണ്ടിയിരിക്കുന്നു ഞാൻ ഭൂമിയിൽ അസ്ഥിരനും അലയുന്നവനും ആയിരിക്കും എന്നെ കണ്ടുമുട്ടുന്ന ആരും എന്നെ കൊല്ലും
കർത്താവ് അവനോട് പറഞ്ഞു അങ്ങനെയെങ്കിൽ കായേനെ കൊല്ലുന്ന ആരുടെ മേലും ഏഴിരട്ടിയായി പ്രതികാരം ചെയ്യപ്പെടും അവനെ
കണ്ടുമുട്ടുന്നവർ ആരും അവനെ കൊല്ലാതിരിക്കേണ്ടതിന് കർത്താവ് കായേന്റെ മേൽ ഒരു അടയാളം പതിച്ചു കായേൻ കർത്താവിൻറെ
സന്നിധി വിട്ട് ഏദന് കിഴക്ക് നൂദ് ദേശത്ത് വാസം ഉറപ്പിച്ചു കായേൻ തൻറെ ഭാര്യയെ അറിഞ്ഞു അവൾ ഗർഭം ധരിച്ച് ഹെനോക്കിനെ
പ്രസവിച്ചു അവൻ ഒരു പട്ടണം പണിയുന്നുണ്ടായിരുന്നു തൻറെ പുത്രൻറെ പേരനുസരിച്ച് ആ പട്ടണത്തിന് അവൻ ഹെനോക്ക്
എന്ന് പേരിട്ടു ഹെനോക്കിന് ഈരാത് ജനിച്ചു ഈരാത് മെഹുയായേലിനെ ജനിപ്പിച്ചു മെഹൂയായേൽ മെത്തൂഷായേലിനെ ജനിപ്പിച്ചു മെത്തൂഷായേൽ
ലാമക്കിനെ ജനിപ്പിച്ചു ലാമക്ക് രണ്ടു സ്ത്രീകളെ ഭാര്യമാരായി സ്വീകരിച്ചു ഒന്നാമത്തവളുടെ പേര് ആദാ രണ്ടാമത്തവളുടെ
പേര് സില്ല ആദാ യാബാലിനെ പ്രസവിച്ചു അവൻ ആടുമാടുകളോടൊപ്പം കൂടാരത്തിൽ വസിക്കുന്നവരുടെ പിതാവായിരുന്നു അവൻറെ
സഹോദരൻറെ പേര് യൂബാൽ കിന്നരവും വേണുവും വായിക്കുന്നവരുടെ പൂർവ്വ പിതാവായിരുന്നു അവൻ സില്ലായും പ്രസവിച്ചു തൂബൽ കയ്യിനെ
അവൻ ചെമ്പുകൊണ്ടും ഇരുമ്പുകൊണ്ടും എല്ലാത്തരം ഉപകരണങ്ങളും നിർമ്മിക്കുന്നവനായിരുന്നു തൂബൽ കയ്യിന്റെ
സഹോദരി നാമ ആയിരുന്നു ലാമക്ക് തൻറെ ഭാര്യമാരോട് പറഞ്ഞു ആദാ സില്ല എന്റെ സ്വരം കേൾക്കുവിൻ ലാമക്കിന്റെ ഭാര്യമാരെ എന്റെ ഈ
വാക്കിന് ചെവി തരുവിൻ എന്നെ മുറിവേൽപ്പിച്ചതിന് ഒരുവനെ ഞാൻ കൊന്നു എന്നെ അടിച്ചതിന് ഒരു കുട്ടിയെയും
എന്തെന്നാൽ കായേന്റെ പ്രതികാരം ഏഴിരട്ടി എങ്കിൽ ലാമേക്കിന്റെത് 77 ഇരട്ടി ആയിരിക്കും ആദം വീണ്ടും തന്റെ ഭാര്യയെ
അറിഞ്ഞു അവൾ ഒരു പുത്രന് ജന്മം നൽകി കായേൻ ആബേലിനെ വധിച്ചിരുന്നത് കൊണ്ട് അവന് പകരം ദൈവം എനിക്ക് മറ്റൊരു സന്താനത്തെ നൽകി
എന്ന അർത്ഥത്തിൽ അവൾ അവന് സേത്ത് എന്ന് പേരിട്ടു സേത്തിനും ഒരു പുത്രൻ ജനിച്ചു അയാൾ അവന് എനോഷ് എന്ന് പേരിട്ടു
അക്കാലത്താണ് കർത്താവിൻറെ നാമം വിളിച്ചപേക്ഷിക്കാൻ തുടങ്ങിയത് സങ്കീർത്തനങ്ങൾ 104 എൻറെ
ആത്മാവേ കർത്താവിനെ വാഴ്ത്തുക എൻറെ ദൈവമായ കർത്താവേ അങ്ങ് അതീവം വലിയവനാണ് അങ്ങ് പ്രതാപവും പ്രാഭവവും അണിഞ്ഞിരിക്കുന്നു
അങ്ങ് വസ്ത്രം എന്നപോലെ പ്രകാശം ഉടുക്കുന്നവനാണ് മേലാപ്പ് പോലെ ആകാശം വിരിക്കുന്നവൻ സ്വന്തം മാളികകൾക്ക്
ജലത്തിന്റെ മേൽ തുലാമുറപ്പിച്ചവൻ മേഘങ്ങൾ തൻറെ രഥമാക്കിയവൻ കാറ്റിൻ ചിറകുകളിലേറി സഞ്ചരിക്കുന്നവൻ കാറ്റുകളെ തൻറെ ദൂതരായും
ജ്വലിക്കുന്ന അഗ്നിയെ തൻറെ സേവകരായും ഉരുവാക്കുന്നവൻ അവിടുന്ന് ഭൂമിയെ അതിൻറെ അടിസ്ഥാനങ്ങൾക്കുമേൽ ഇളകാത്ത വിധം
എന്നേക്കും ശാശ്വതമായി ഉറപ്പിച്ചു വസ്ത്രം എന്നപോലെ ആഴം അതിനെ ആവരണം ചെയ്തു ജലസഞ്ചയങ്ങൾ പർവ്വതങ്ങൾക്ക് മീതെ
നിൽക്കുന്നു അങ്ങയുടെ ശാസനം മൂലം അവ ഓടിയകലും അങ്ങയുടെ ഇടിമുഴക്കം മൂലം അവ അരണ്ടോടും അങ്ങ് അവയ്ക്കായി നിർണയിച്ച
സ്ഥാനത്ത് തന്നെ പർവ്വതങ്ങൾ ഉയർന്നും താഴ്വരകൾ താഴ്ന്നും നിൽക്കുന്നു ഭൂമിയെ മൂടാൻ അവ കടന്നുകയറാതെയും
തിരിച്ചുവരാതെയും അങ്ങ് അതിര് നിശ്ചയിച്ചു അവിടുന്ന് താഴ്വരകളിൽ ഉറവകൾ പ്രവഹിപ്പിക്കുന്നവനാണ് അവ
മലകൾക്കിടയിലൂടെ ഒഴുകുന്നു അവ സകല വന്യജീവിക്കും കുടിക്കാൻ കൊടുക്കുന്നു കാട്ടു കഴുതകൾ തങ്ങളുടെ ദാഹം
ശമിപ്പിക്കുന്നു ആകാശപ്പറവൂട്ടം അവയോട് ചേർന്ന് ചേക്കേറുന്നു മരക്കൊമ്പുകൾക്കിടയിൽ നിന്ന് അവ കളരവ
മുതിർക്കുന്നു തൻറെ ഉന്നത മന്ദിരങ്ങളിൽ നിന്ന് അവിടുന്ന് മലകളെ നനയ്ക്കുന്നു അങ്ങയുടെ പ്രവർത്തികളുടെ ഫലം കൊണ്ട് ഭൂമി
തൃപ്തിയടയുന്നു അവിടുന്ന് മൃഗണത്തിനുവേണ്ടി പുല്ല് മുളപ്പിക്കുന്നു മനുഷ്യൻറെ ജോലിക്കായി സസ്യജാലവും ഭൂമിയിൽ
നിന്ന് ആഹാരം പുറപ്പെടുത്താനും എണ്ണകൊണ്ട് മുഖം മിനുക്കാനും ആണിത് മർത്യ ഹൃദയത്തെ വീഞ്ഞ് സന്തോഷിപ്പിക്കുന്നു മർത്യ
ഹൃദയത്തെ അപ്പം ഉന്മേഷപ്പെടുത്തുന്നു കർത്താവിന്റെ വൃക്ഷങ്ങളായി അവിടുന്ന് നട്ട ലെബനോനിലെ ദേവതാരുക്കൾ തൃപ്തിയടയുന്നു
അവിടെ പക്ഷികൾ കൂടുകൂട്ടുന്നു തലപ്പുകളിൽ കൊക്ക് തന്റെ നീടവും കാട്ടാടുകൾക്കുള്ള ഉയർന്ന ഇടങ്ങളാണ് പർവ്വതങ്ങൾ ശിലകൾ
കുഴിമുയലുകൾക്ക് സങ്കേതവും ഋതുക്കൾക്കായി അവിടുന്ന് ചന്ദ്രനെ നിർമ്മിച്ചു സൂര്യന് തന്റെ അസ്തമയം അറിയാം അങ്ങ് ഇരുട്ട്
പരത്തുമ്പോൾ രാത്രിയാകുന്നു അതിൽ സകല വന്യജീവിയും വിഹരിക്കുന്നു യുവംഹങ്ങൾ അലറുന്നത് ഇരയ്ക്കുവേണ്ടിയാണ് തമ്പുരാന്റെ
പക്കൽ തങ്ങളുടെ ആഹാരം തേടാനുമാണ് സൂര്യൻ ഉദിക്കുമ്പോൾ അവ സംഘം ചേർന്ന് സ്വന്തം ഗുഹകളിലേക്ക് പതുങ്ങുന്നു മനുഷ്യൻ തന്റെ
വേലയ്ക്കും സന്ധ്യയോളമുള്ള തന്റെ ജോലിക്കും പുറപ്പെടുന്നു കർത്താവേ അങ്ങയുടെ പ്രവർത്തികൾ എത്ര അസംഖ്യം
ജ്ഞാനത്തിൽ അങ്ങ് അവയെല്ലാം നിർവഹിച്ചിരിക്കുന്നു ഭൂമി അങ്ങയുടെ സമ്പത്ത് നിറഞ്ഞതാണ് അതാ സമുദ്രം വലുതും
ഇരുമടങ്ങ് വിസ്തൃതവുമാണ് അവിടെ അസംഖ്യം ഇഴജന്തുക്കൾ ചെറുതും വലുതുമായ ജീവികൾ അവിടെ കപ്പലുകൾ സഞ്ചരിക്കുന്നു അതിൽ
ഉല്ലസിക്കാനായി അങ്ങ് രൂപം നൽകിയ ലവിയാധാനം യഥാസമയം തങ്ങളുടെ ഭക്ഷണം ലഭിക്കാൻ അവയെല്ലാം അങ്ങയെ
കാത്തിരിക്കുന്നു അങ്ങ് അവയ്ക്ക് നൽകും അവ പെറുക്കിയെടുക്കും അങ്ങ് തൃക്കൈ തുറക്കും അവ സംതൃപ്തി അടയും അങ്ങ് തിരുമുഖം
മറയ്ക്കും അവ പരിഭ്രമിക്കും അങ്ങ് അവയുടെ ചൈതന്യം പിൻവലിക്കും അവ ചത്ത് തങ്ങളുടെ പൂഴിയിലേക്ക് മടങ്ങും അങ്ങ് അങ്ങയുടെ
ശ്വാസം അയക്കും അവ സൃഷ്ടിക്കപ്പെടും ഭൂമുഖം അങ്ങ് നവീകരിക്കുകയും ചെയ്യും കർത്താവിൻറെ മഹത്വം ശാശ്വതമാകട്ടെ
കർത്താവ് തൻറെ പ്രവർത്തികളിൽ സന്തോഷിക്കട്ടെ അവിടുന്ന് ഭൂമിയിലേക്ക് സൂക്ഷിച്ചു നോക്കുമ്പോൾ അത് വിറയ്ക്കും
അവിടുന്ന് പർവ്വതങ്ങളെ സ്പർശിക്കുമ്പോൾ അവ പുകയും എൻറെ ജീവിതത്തിൽ ഞാൻ കർത്താവിന് ഗാനം ആലപിക്കും ഞാൻ ഉള്ളിടത്തോളം എൻറെ
ദൈവത്തിന് കീർത്തനം ആലപിക്കും എൻറെ ചിന്ത അവിടുത്തേക്ക് ആസ്വാദ്യമായിരിക്കട്ടെ ഞാൻ കർത്താവിൽ സന്തോഷിക്കും പാപികൾ
ഭൂമിയിൽ നിന്ന് തിരോഭവിക്കട്ടെ ഇനിമേൽ ദുഷ്ടർ ഇല്ലാതിരിക്കട്ടെ എൻറെ ആത്മാവേ കർത്താവിനെ വാഴ്ത്തുക
ഹല്ലേലൂയ പ്രിയപ്പെട്ടവരെ നിങ്ങൾക്ക് സുഖമാണെന്ന് വിശ്വസിക്കുന്നു ഇന്ന് വായിച്ച പാഠഭാഗങ്ങൾ ശ്രദ്ധയോടെ
വായിച്ചെങ്കിൽ വല്ലാതെ മനസ്സിനെ അസ്വസ്ഥതപ്പെടുത്തുന്ന ഒരു വലിയ ഭാരം നൽകുന്ന എപ്പിസോഡ് ആണ് ഇന്നത്തെ വായന ദൈവം
നല്ലതെന്ന് ഈ ലോകത്തിന് എന്ത് സംഭവിച്ചു മനുഷ്യനുവേണ്ടി ദൈവം സൃഷ്ടിച്ച ഈ ലോകത്തെ പാപം നശിപ്പിക്കുന്നതിന്റെ ചിത്രമാണ്
ഉല്പത്തി പുസ്തകത്തിൻറെ മൂന്നാമത്തെയും നാലാമത്തെയും അധ്യായത്തിൻറെ പ്രമേയം സാത്താൻ മനുഷ്യൻറെ ജീവിതത്തിലേക്ക്
രംഗപ്രവേശനം ചെയ്യുകയാണ് സാത്താൻ വളരെ ക്ലവർ ആയിരുന്നു ദൈവത്തിൻറെ അധികാരത്തെയോ അസ്തിത്വത്തെയോ അവൻ ചോദ്യം ചെയ്തില്ല
മറിച്ച് ശ്രദ്ധിക്കണം സാത്താൻ ആക്രമിച്ചത് ദൈവത്തിൻറെ വിശ്വാസ്യതയെ ആണ് ഹി അറ്റാക്ക് ഗോഡ് ട്രസ്റ്റ് വർത്തിനസ് ദൈവത്തെ
നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയില്ല എന്ന് തെളിയിക്കാനാണ് അവൻ ശ്രമിച്ചത് അങ്ങനെ ദൈവത്തിൻറെ പിതൃത്വം ഫാദർഹുഡ് ചോദ്യം
ചെയ്യപ്പെട്ടു ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ സാത്താൻ ഒരു യജമാനനും അടിമയും തമ്മിലുള്ള ബന്ധമായി വരച്ചു
കാണിക്കാൻ പരിശ്രമിച്ചു ഇതിന് സാത്താൻ ശ്രമിക്കുന്നത് ദൈവം നിങ്ങളുടെ നന്മയെ ആഗ്രഹിക്കുന്നില്ല എന്ന് ബോധ്യപ്പെടുത്താൻ
പരിശ്രമിച്ചുകൊണ്ടാണ് വചന വായനയുമായി ബന്ധപ്പെട്ട് മൂന്ന് അടിസ്ഥാന പ്രമാണങ്ങൾ നാം കാത്തുസൂക്ഷിക്കേണ്ടതുണ്ട്
ഒന്നാമത്തേത് ദൈവവചനത്തിൽ നിന്ന് ഒന്നും നീക്കം ചെയ്യാൻ പാടില്ല രണ്ടാമത്തേത് ദൈവവചനത്തോട് ഒന്നും കൂട്ടിച്ചേർക്കാനും
പാടില്ല മൂന്നാമതായി ദൈവവചനം വളച്ചൊടിക്കാനും പാടില്ല ഈ മൂന്ന് അടിസ്ഥാന വചന പ്രമാണങ്ങൾ തെറ്റിച്ചു
കൊണ്ടാണ് ഏദൻ തോട്ടത്തിലെ പാപം ആരംഭിക്കുന്നത് എന്താണ് നീക്കം ചെയ്തത് ദൈവമായ കർത്താവ് എന്നായിരുന്നു ദൈവത്തെ
സംബോധന ചെയ്തിരുന്നത് എന്നാൽ സാത്താൻ ദൈവത്തെ സംബോധന ചെയ്യുന്നത് ദൈവമായ കർത്താവ് എന്നല്ല ദൈവം എന്നാണ് കർത്താവ്
ജീവിതത്തിന്റെ അധികാരി ജീവിതത്തിന്റെ നിയന്ത്രണം കയ്യാളുന്ന ആൾ നിന്റെ ജീവിതത്തിന്റെ സർവ്വാധിപത്യമുള്ള ആൾ എന്ന
കർത്താവ് ലോർഡ് എന്ന സപ് തന്ത്രപൂർവ്വം എടുത്ത് അടർത്തി മാറ്റി കൊണ്ടാണ് സാത്താൻ പ്രവേശിക്കുന്നത് രണ്ടാമതായി ദൈവവചനത്തോട്
ഒന്നും കൂട്ടിച്ചേർക്കാൻ പാടില്ല കൂട്ടിച്ചേർത്തത് ഹവ്വയാണ് വൃക്ഷത്തിന്റെ ഫലം പറിച്ചു തിന്നരുത് തൊടുക പോലും അരുത്
എന്ന് ദൈവം പറഞ്ഞിട്ടുണ്ട് എന്ന് അവൾ കൂട്ടിച്ചേർത്തു തൊടരുതെന്ന് ദൈവം പറഞ്ഞു ആയിരുന്നു അത് ഹവ്വ കൂട്ടിച്ചേർത്തതാണ്
ഇനി വചനത്തെ വളച്ചൊടിക്കുന്നത് എങ്ങനെയാണ് സാത്താൻ ദൈവവചനത്തെ വളച്ചൊടിച്ചത് രണ്ടുവിധത്തിലാണത് ഒന്നാമത്തേത് സംശയം
ജനിപ്പിക്കുന്ന വിധത്തിൽ ചോദ്യത്തെ ഫ്രെയിം ചെയ്തു ദൈവം പറഞ്ഞിരുന്നത് എല്ലാ വൃക്ഷങ്ങളുടെയും പഴം നിങ്ങൾക്ക് തിന്നാം
തോട്ടത്തിന്റെ നടുവിൽ നിൽക്കുന്ന നന്മ തിന്മകളുടെ അറിവിൻറെ വൃക്ഷത്തിൽ നിന്ന് പഴം പറിച്ചു തിന്നരുത് എന്നാണ് എന്നാൽ
സാത്താന്റെ ചോദ്യം ശ്രദ്ധിക്കുക തോട്ടത്തിലെ ഒരു വൃക്ഷത്തിന്റെയും പഴം തിന്നരുതെന്ന് ദൈവം കൽപ്പിച്ചിട്ടുണ്ടോ ഈ
ചോദ്യം തന്നെ സംശയം ജനിപ്പിക്കുന്നതാണ് മാത്രമല്ല സാത്താൻ ദൈവവചനത്തെ വളച്ചൊടിക്കുന്നത് മറ്റൊരു വിധത്തിൽ
കൂടിയാണ് ദൈവം പറഞ്ഞിരുന്നത് ഈ വൃക്ഷത്തിൻറെ പഴം തിന്നാൽ നിങ്ങൾ മരിക്കും എന്നാണ് എന്നാൽ സാത്താൻ പറയുന്നു നിങ്ങൾ
മരിക്കുകയില്ല ശ്രദ്ധിച്ചു നോക്കിയാൽ ഇതൊരു അർദ്ധസത്യമാണ് ഇതൊരു ഹാഫ് ട്രൂത്ത് ആണ് ശാരീരികമായി അവർ മരിച്ചിട്ടില്ല
എന്നാൽ അവർക്ക് ആത്മീയ മരണം സംഭവിച്ചു അപ്പോൾ ഇത് അർദ്ധസത്യമാണ് മരിക്കുകയില്ല എന്ന് പറഞ്ഞപ്പോൾ അതിന് അകത്ത് നിങ്ങൾ
ശാരീരികമായി മരിക്കുകയില്ല എന്ന അർത്ഥത്തിൽ അത് ഒരു പകുതി സത്യമാണ് മനസ്സിലാക്കേണ്ടത് എന്താണെന്ന് അറിയാമോ ഈ
ലോകത്തിലെ ഏറ്റവും വലിയ നുണ അർദ്ധസത്യമാണ് ഹാഫ് ട്രൂത്ത് ഈസ് ദി ഗ്രേറ്റസ്റ്റ് ലൈ അതുകൊണ്ട് സത്യം പൂർണമായി സ്വീകരിക്കാതെ
നമുക്ക് ജീവൻ ഉണ്ടാവുകയില്ല ഇനി ഇവിടെ കാണുന്ന മറ്റൊരു കാര്യം പാപത്തിൻറെ രുചിയെ കുറിച്ചുള്ള സൂചനയാണ് മൂന്നു തരത്തിലാണ്
ഒരു ഫിസിക്കൽ അട്രാക്ഷൻ ഒരു എസ്തെറ്റിക് അട്രാക്ഷൻ ഒരു ഇന്റലെക്ച്വൽ അട്രാക്ഷൻ ഉള്ളത് കണ്ണിന്
കൗതുകകരമായത് അറിവേകാൻ അഭികാമ്യമായത് ഇതിനകത്ത് ഒരു ഫിസിക്കൽ അട്രാക്ഷൻ ഉണ്ട് ഇതിനകത്ത് ഒരു സൗന്ദര്യാത്മക ആകർഷണം ഉണ്ട്
അതുപോലെതന്നെ അറിവുമായി ബന്ധപ്പെട്ട ബുദ്ധിയുമായി ബന്ധപ്പെട്ട ഒരു അട്രാക്ഷൻ ഉണ്ട് പാപം മനുഷ്യരെ മാടി വിളിക്കുന്നത് ഈ
മൂന്നു തരത്തിലുള്ള ആകർഷണ ശക്തി ഉപയോഗിച്ചുകൊണ്ടാണ് ഈ ഭാഗത്തുനിന്ന് മനസ്സിലാക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട
കാര്യം നിയമം യഥാർത്ഥത്തിൽ മനുഷ്യന് ഒരു ഭാരം ആകാൻ ആണോ നൽകപ്പെട്ടത് എല്ലാ നിയമങ്ങളും മേക്കേഴ്സ് മാനുവൽ ആണ് ഒരു
പ്രോഡക്റ്റ് ഉണ്ടാക്കുന്ന വ്യക്തി ആ പ്രോഡക്റ്റ് എങ്ങനെ ഉപയോഗിക്കണം എന്ന് അത് ഉപയോഗിക്കുന്ന കസ്റ്റമറിന് നൽകുന്ന ഒരു
മേക്കേഴ്സ് മാനുവൽ എല്ലാ പ്രോഡക്റ്റ് വാങ്ങുമ്പോഴും അതിൻറെ കൂടെ ഉണ്ടാകും അത് നിർമ്മിച്ച വ്യക്തി അത് എങ്ങനെ
ഉപയോഗിക്കണം എന്ന് നൽകുന്ന നിർദ്ദേശങ്ങളാണ് ആ നിർദ്ദേശങ്ങൾ അനുസരിച്ചാൽ ആണ് ആ പ്രോഡക്റ്റ് നിങ്ങൾക്ക്
ഉപയോഗപ്രദമായി മാറുന്നത് ഉദാഹരണം മുന്തിരി ജ്യൂസ് വളരെ നല്ലതാണ് മുന്തിരി ജ്യൂസ് വളരെ നല്ലതായതുകൊണ്ട് അതാരും
വാഹനങ്ങളുടെ എൻജിൻ ഓയിൽ ആയി ഉപയോഗിക്കാറില്ല അത് ഉപയോഗിക്കേണ്ട കാര്യത്തിന് ഉപയോഗിച്ചാൽ ആണ് അത്
നല്ലതാകുന്നത് ഒരു ഫ്രിഡ്ജ് നിങ്ങൾ വാങ്ങിയിട്ട് അത് മുറി തണുപ്പിക്കാനുള്ള ഉപകരണമായി നിങ്ങൾ ഉപയോഗിച്ചാൽ അധികം
താമസിക്കാതെ ആ ഉപകരണം കേടായി പോകും അതുകൊണ്ട് ദൈവം സൃഷ്ടിച്ച നമുക്ക് ദൈവം നൽകിയിട്ടുള്ള എല്ലാ നിയമങ്ങളും നമ്മുടെ
ഏറ്റവും നല്ല പെർഫോമൻസ് വേണ്ടിയിട്ടാണ് നമ്മൾ ഏറ്റവും ഉന്നതമായ നിലവാരത്തിൽ എത്തിച്ചേരാൻ വേണ്ടിയിട്ടാണ് ഇനി ഈ
അധ്യായത്തിൽ നിന്ന് നാം കാണുന്ന മറ്റൊരു പ്രധാന വിഷയമാണ് പാപം ചെയ്തതിനുശേഷം മാനവരാശിക്ക് ഉണ്ടായ ദുരന്തങ്ങൾ
പാപത്തിൻറെ അനന്തര ഫലങ്ങൾ ഞാൻ ഒരു 12 കാര്യങ്ങൾ വേഗത്തിൽ ചൂണ്ടിക്കാണിക്കാം പാപത്തിൻറെ ഫലമായി ദൈവത്തോടുള്ള
വിശ്വാസവും ശരണവും ദൈവത്തിലുള്ള ആശ്രയത്വവും നഷ്ടമായി അതിനുപകരം മനുഷ്യ ഹൃദയത്തിലേക്ക് കടന്നുവന്ന രണ്ടു
പ്രധാനപ്പെട്ട ഭാവങ്ങൾ ആണ് ഭയവും ലജ്ജയും അവർ പരസ്പരം കുറ്റപ്പെടുത്താൻ തുടങ്ങി പാപം ചെയ്തതിനുശേഷം ആദ്യ മാതാപിതാക്കന്മാർ
തങ്ങളുടെ ഐഡന്റിറ്റിയെ തെറ്റിച്ച് മനസ്സിലാക്കാൻ തുടങ്ങി മക്കളായി അറിയപ്പെട്ടവർ അടിമകളായി ദൈവത്തെ
ഭയപ്പെടേണ്ട വ്യക്തികളായി തങ്ങളെ തന്നെ തിരിച്ചറിയുന്നു ദൈവവുമായിട്ടുള്ള ബന്ധം തകർന്നതുകൊണ്ട് ഭാര്യ ഭർത്തൃ ബന്ധവും
അതുപോലെ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധവും തകരുന്നു മനുഷ്യന് പ്രപഞ്ചത്തിന്റെ മേൽ ഉണ്ടായിരുന്ന
ആധിപത്യവും അധികാരവും നഷ്ടപ്പെടുന്നു പ്രകൃതി മനുഷ്യൻറെ ശത്രുവായി മാറുന്നു മനുഷ്യൻറെ ജീവിതത്തിൽ സംഭവിച്ച മറ്റൊരു
പ്രധാനപ്പെട്ട ദുരന്തമാണ് മനുഷ്യൻറെ ബുദ്ധിയിൽ അന്ധകാരം ആവരണം ചെയ്തു ഇച്ഛാശക്തി ബലഹീനമായി മാറി പാപാസക്തി അഥവാ
കോൺക്യുപീഷൻസ് അവൻറെ ജീവിതത്തിലേക്ക് കടന്നുവന്നു പാപം ചെയ്യാനുള്ള ആഗ്രഹവും ദാഹവും മനുഷ്യൻറെ ശരീരത്തിൽ ഉണ്ടായി
മനുഷ്യൻറെ ശരീരം യജമാനനായി മാറി ആത്മാവ് യജമാനനും മനസ്സും ശരീരവും അത് ഏറ്റെടുക്കുന്നവരുമായി ദൈവം സൃഷ്ടിച്ച ഒരു
വ്യവസ്ഥ തകിടം മറിഞ്ഞ് ശരീരം യജമാനനായി ആയി മാറുകയും മനസ്സ് ദുർബലമായി മാറുകയും ആത്മാവ് നിർജീവമായി തീരുകയും ചെയ്തു
പാപത്തിനുശേഷം താൻ നഗ്നനാണെന്ന് മനസ്സിലാക്കിയ മനുഷ്യൻ അത്തിയില കൊണ്ട് വസ്ത്രം ഉണ്ടാക്കി തൻറെ നാണക്കേട് മറക്കാൻ
ശ്രമിക്കുന്നെങ്കിലും അതൊരു പരാജയമായി മാറുകയാണ് ദൈവം കടന്നുവരുമ്പോൾ ആദം വീണ്ടും വിളിച്ചു പറയുന്നത് ഞാൻ
നഗ്നനായതുകൊണ്ട് ഭയന്നൊള്ളിച്ചു എന്നാണ് എന്നെ കേട്ടുകൊണ്ടിരിക്കുന്ന പ്രിയപ്പെട്ട സഹോദരാ സഹോദരി നാം ചെയ്തുകൂട്ടിയ പാപങ്ങളെ
മറക്കാൻ നാം എന്തെല്ലാം അത്തിയിലകളുടെ ആവരണങ്ങൾ അണിഞ്ഞാലും ദൈവത്തെ നേരിടാൻ അത് മതിയാവുന്നവയല്ല
ദൈവം നിർദ്ദേശിക്കുന്ന ഏക കാര്യം ഈ ഭാഗത്ത് നാം വായിക്കുന്നുണ്ട് ആദത്തോട് ദൈവം പറഞ്ഞു കൊടുക്കുകയാണ് അതായത്
നഗ്നനാണെന്ന് നിന്നോട് ആരു പറഞ്ഞു ഞാൻ തിന്നരുതെന്ന് നിന്നോട് പറഞ്ഞ ആ മരത്തിൻറെ പഴം നീ തിന്നോ എന്തിനാണ് ദൈവം ഇങ്ങനെ
ചോദിക്കുന്നത് എന്ന് സാവകാശം ഒന്ന് ആലോചിച്ചാൽ ഒരു കാര്യം മനസ്സിലാകും ദൈവം ആദത്തിന് പറഞ്ഞു കൊടുക്കുകയാണ് ആദം നീ
തുറന്നു സമ്മതിക്കണം ദൈവമേ തിന്നരുതെന്ന് പറഞ്ഞ മരത്തിൻറെ പഴം ഞാൻ തിന്നുപോയി ഈ തുറന്ന കുമ്പസാരത്തിന് മാത്രമാണ്
മനുഷ്യൻറെ നഗ്നത മറക്കാൻ കഴിയുന്നത് നീതിയുടെ വസ്ത്രം ദൈവം ധരിപ്പിക്കണമെങ്കിൽ മനുഷ്യൻ തൻറെ പാപാവസ്ഥയെ
അംഗീകരിക്കേണ്ടതുണ്ട് പാപത്തെ ന്യായീകരിക്കുകയോ പാപത്തിൽ വെള്ളം ചേർക്കുകയോ പാപം ചെയ്തിട്ടില്ല എന്ന്
പറയുകയോ ചെയ്യുമ്പോൾ നാം ദൈവം നമുക്ക് തരുന്ന നീതിയിൽ നിന്ന് അകന്നകന്നു പോവുകയാണ് എന്നുകൂടി മനസ്സിലാക്കണം പാപം
ചെയ്ത് നിരാശ്രയനും നിരാലംബനുമായി നിൽക്കുന്ന മനുഷ്യനെ ദൈവം കൈവിട്ടു കളയുന്നില്ല ഒരു പരിഹാരം ദൈവം
നിർദ്ദേശിക്കുകയാണ് ഉല്പത്തി പുസ്തകത്തിന്റെ മൂന്നാം അധ്യായത്തിന്റെ പതിനഞ്ചാമത്തെ വാക്യം ദൈവം രക്ഷകനെ
വാഗ്ദാനം ചെയ്യുന്നു ഈ മനോഹരമായ വാഗ്ദാനമാണ് പാപത്തിനുശേഷം പ്രത്യാശയുടെ പൊൻകിരണങ്ങൾ മനുഷ്യൻറെ ഹൃദയാകാശത്ത്
വിരിയുന്നതിന് കാരണമായി മാറുന്നത് നിങ്ങൾ നോക്കുക ഏദൻ തോട്ടത്തിൽ വെച്ച് നാണംകെട്ട് ദൈവത്തെ ധിക്കരിച്ച് ദൈവം പറഞ്ഞ കല്പനകൾ
ലംഘിച്ച് എല്ലാ ആശ്രയത്വങ്ങളും നഷ്ടപ്പെട്ട് നിസ്സഹായനായി നിന്ന ആദത്തിനു പകരം പിതാവിനെ പൂർണമായി അനുസരിച്ച് മഹാ
വേദന കൊണ്ട് രക്തം ചേർത്ത് ഒരു മരത്തിൽ തൂങ്ങി മരിച്ച് ആ മരത്തെ ജീവൻറെ വൃക്ഷമാക്കി നൽകാൻ പോകുന്ന രക്ഷകനായ
യേശുവിനെ ഉല്പത്തി പുസ്തകത്തിന്റെ മൂന്നാം അധ്യായത്തിന്റെ പതിനഞ്ചാമത്തെ വാക്യത്തിൽ വാഗ്ദാനം ചെയ്യുന്നു എന്നുള്ള മനോഹരമായ
സൂചന ആദം ധിക്കരിച്ചെടുത്ത് യേശു അനുസരിച്ചു ആദം അവിശ്വസിച്ചെടുത്ത് യേശു വിശ്വസിച്ചു ഇനി മറ്റൊരു
ആശയക്കുഴപ്പം തോന്നിക്കാവുന്ന സൂചനയാണ് ജീവൻറെ വൃക്ഷത്തിലേക്കുള്ള വഴി കെരൂബുകളെ കാവൽ നിർത്തി അടച്ചതിനു ശേഷം ആദത്തെയും
ഹവ്വയെയും ഏദൻ തോട്ടത്തിൽ നിന്ന് പുറത്താക്കിയ ദൈവം ഒരു ക്രൂരനല്ലേ എന്തിനാണ് തോട്ടത്തിൽ നിന്ന്
പുറത്താക്കിയത് നന്മ തിന്മകളുടെ അറിവിൻറെ വൃക്ഷത്തിൽ നിന്ന് പഴം പറിച്ചു തിന്ന് നന്മയും തിന്മയും അറിഞ്ഞ് പാപാവസ്ഥയിൽ
ആയിരിക്കുന്ന ഈ മനുഷ്യൻ ജീവവൃക്ഷത്തിൽ നിന്ന് പഴം പറിച്ചു തിന്ന് അമർത്യനായി മാറിയാൽ അവൻ മാറുന്നത് പിശാചായിട്ടാണ്
ദൈവം ഒരിക്കലും ആദ്യ മാതാപിതാക്കന്മാർ പാപാവസ്ഥയിൽ നിത്യരായി മാറി പിശാചുക്കളുടെ സ്ഥാനത്ത് എത്താൻ
ആഗ്രഹിക്കാത്തതുകൊണ്ടാണ് പാപത്തിന് പരിഹാരം ഉണ്ടായതിനുശേഷം മാത്രമാണ് നിത്യജീവൻറെ വൃക്ഷത്തിൽ നിന്ന് പഴം
പറിച്ചു തിന്നാനുള്ള സാധ്യത ദൈവം തുറന്നു കൊടുക്കുന്നത് അതുകൊണ്ട് ജീവവൃക്ഷത്തിലേക്കുള്ള വഴി അടച്ചതും ഏദനിൽ
നിന്ന് പുറത്താക്കിയതും ദൈവം മനുഷ്യനോട് കാണിച്ച ക്രൂരതയല്ല കാരുണ്യമാണ് എന്നാണ് നാം ഈ ഭാഗത്തുനിന്ന് മനസ്സിലാക്കേണ്ടത്
നാലാം അധ്യായത്തിലേക്ക് വരുമ്പോൾ കായേന്റെയും ആബേലിന്റെയും ബലിയാണ് അവിടുത്തെ പ്രതിപാദന വിഷയം കായേന്റെ
ബലിയിൽ ദൈവം എന്തുകൊണ്ട് പ്രസാദിച്ചില്ല എന്നത് മറ്റൊരു മനോഹരമായ വെളിപ്പെടുത്തൽ നൽകും ബൈബിൾ പറയുന്ന ഉത്തരം കായേനിലും
അവൻറെ ബലിയിലും ദൈവം പ്രസാദിച്ചില്ല എന്നാണ് എന്നുവെച്ചാൽ നാം അർപ്പിക്കുന്ന കാഴ്ചകളിലേക്കല്ല ദൈവത്തിൻറെ നോട്ടം
അർപ്പിക്കുന്നവൻറെ അന്തകരണത്തിലേക്കും ഹൃദയത്തിലേക്കുമാണ് ദൈവം നോക്കുന്നത് കായേന്റെ ദുഷ്ട ഹൃദയം ദൈവം പ്രസാദിക്കാത്ത
ഒന്നായിരുന്നത് കൊണ്ട് കായേൻ അർപ്പിച്ച ബലിയിലും ദൈവം പ്രസാദിച്ചില്ല നാം ദൈവസന്നിധിയിൽ എന്തെല്ലാം സമർപ്പിക്കുന്നു
എന്നതല്ല ദൈവത്തിനോ ദൈവരാജ്യത്തിനോ എന്ത് കൊടുക്കുന്നു എന്നതല്ല നമ്മുടെ ഹൃദയത്തിൻറെ വിശുദ്ധിയാണ് ദൈവം
സ്വീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട നമ്മളിൽ നിന്ന് ദൈവം ആഗ്രഹിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയം പരീക്ഷകൾ
മനുഷ്യജീവിതത്തിൽ എന്നും ഉണ്ടാകും എന്നാൽ പാപത്തിൽ വീഴാൻ പാടില്ല എന്ന് കായേന് ദൈവം മുന്നറിയിപ്പ് നൽകിയിരുന്നു എന്നാൽ ആ
മുന്നറിയിപ്പ് അവഗണിച്ച കായേൻ ദൈവത്തിൻറെ ശാസനകളെ ധിക്കരിച്ചു പോകുന്നത് കൊലപാതകം എന്ന മഹാ അപരാധത്തിലേക്കാണ് ഏദൻറെ മണ്ണിൽ
നിഷ്കളങ്ക രക്തം വീഴുന്നതായി നാം കാണുന്നു ആബേൽ യേശുവിൻറെ നിഴലാണ് ആബേൽ എങ്ങനെയാണ് യേശുവിന്റെ നിഴലായത് അതായത് ആബേൽ കാഴ്ച
അർപ്പിച്ചു പിറ്റേ ദിവസം ആബേൽ കൊല്ലപ്പെട്ടു പെസഹ മാളിക മുറിയിൽ യേശു കൗദാശികമായി തൻറെ ശരീര രക്തങ്ങൾ
സമർപ്പിച്ചു പിറ്റേ ദിവസം യേശു കൊല്ലപ്പെട്ടു ആബേലിന്റെ രക്തം ഈ മണ്ണിൽ കിടന്ന് പ്രതികാരത്തിനുവേണ്ടി നിലവിളിച്ചു
യേശുവിൻറെ രക്തം ഈ മണ്ണിൽ വീണ് പ്രതികാരം ഉണ്ടാകാതിരിക്കാൻ നമ്മുടെ രക്ഷയ്ക്ക് വേണ്ടി നിലവിളിക്കുന്നു പിന്നീട് കായേൻ
അലഞ്ഞു തിരിയുന്നതാണ് നാം കാണുന്നത് ആ ജീവനാന്തം അലഞ്ഞു തിരിയേണ്ടി വന്ന ഇസ്രായേലിന്റെ പ്രതീകമായിരുന്നു
കായേൻ ഏദന് കിഴക്ക് നോതിൽ ചെന്ന് വാസം ഉറപ്പിക്കുന്നു എപ്പോഴും ബൈബിളിൽ ഈ കിഴക്ക് ഡയറക്ഷൻ കിഴക്ക് ദിശ
പ്രവാസത്തിലേക്ക് പോകുന്ന ജനത പോകുന്ന ദിശയാണ് കായനെ ദൈവം ഉപേക്ഷിക്കുന്നില്ല കൊലപാതകയുടെ മേൽ ദൈവം ഒരു മുദ്ര
പതിക്കുന്നു നിന്നെ ആരും കൊല്ലാതിരിക്കാൻ നിൻറെ മേൽ ഒരു അടയാളം പതിക്കുന്നു എന്ന് പറഞ്ഞ് മായാത്ത ഒരു സ്നേഹത്തിൻറെ മുദ്ര
കായ എന്റെ മേൽ പതിച്ച് ദൈവം ഒരാളെ പോലും ജീവിതത്തിൻറെ ഏത് മഹാപരാധത്തിന്റെ കാണാകയങ്ങളിലേക്ക് കൂപ്പുകുത്തിയ ഒരു
മനുഷ്യാത്മാവിനെ പോലും ദൈവം കൈവിട്ടു കളയുന്നില്ല എന്ന സൂചന നൽകിക്കൊണ്ടാണ് നാലാമത്തെ അധ്യായം അവസാനിക്കുന്നത്
പ്രിയപ്പെട്ടവരെ പാപത്തിൻറെ ഏത് കാണാകയങ്ങളിൽ വീണുപോയ ഒരാളാണ് ഇത് കേൾക്കുന്നതെങ്കിലും കർത്താവായ
യേശുക്രിസ്തു കുരിശിൽ ചിന്തിയ രക്തത്തിൻറെ അനന്തമായ യോഗ്യതകളാൽ നമുക്ക് പാപമോചനവും വീണ്ടെടുപ്പും ഉണ്ട് തിരിച്ചു പിടിക്കാൻ
ആവാത്ത വിധം ആരുടെയും ജീവിതം കൈവിട്ടു പോയിട്ടില്ല കർത്താവായ ദൈവമേ അങ്ങയുടെ കാരുണ്യത്തിനും സ്നേഹത്തിനും ഞങ്ങൾ നന്ദി
പറയുന്നു ഈ വാക്കുകൾ കേട്ടുകൊണ്ടിരുന്ന എല്ലാ എല്ലാ മക്കളെയും നീ അനുഗ്രഹിക്കണമേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു വീണ്ടും വചനം
വായിക്കാൻ മുടക്കം കൂടാതെ ഈ വചന വായന പദ്ധതിയിൽ പങ്കെടുക്കാൻ ഞങ്ങളെ സഹായിക്കണമേ കർത്താവായ യേശുവിൻറെ നാമത്തിൽ
ആമേൻ പ്രിയപ്പെട്ടവരെ നിങ്ങൾ ഈ വചന വായന കേട്ടുകൊണ്ടിരിക്കുന്ന പ്ലാറ്റ്ഫോം സബ്സ്ക്രൈബ് ചെയ്താൽ മുടക്കമില്ലാതെ
നിങ്ങൾക്ക് ഈ വായനയിൽ വീണ്ടും പങ്കെടുക്കാൻ കഴിയും നാളെ വീണ്ടും ഈ വചന സ്വരത്തിലൂടെ നിങ്ങളുടെ അടുത്തേക്ക്
എത്തും വരെ ഞാൻ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചു കൊണ്ടേയിരിക്കുന്നു അതുവരെ സ്നേഹിക്കാനും പ്രാർത്ഥിക്കാനും നമ്മുടെ
കർത്താവിനെ പങ്കുവെക്കാനും ഒരു നല്ല ദിവസം നിങ്ങൾക്ക് നേർന്നുകൊണ്ട് ഞാൻ ഡാനിയേൽ അച്ഛൻ മഹത്വം ഈശോയ്ക്ക് മാത്രം ബൈ ബൈ ഗോഡ്
ബ്ലെസ്സ് യു
The video stresses the importance of adhering to God's word without adding, removing, or distorting it, as this is crucial for maintaining the integrity of faith. Such adherence ensures that believers remain grounded in truth and can effectively resist the temptations of sin.
The video concludes by highlighting that despite the reality of sin, God promises a Savior through Jesus Christ, offering redemption and hope. This promise underscores the theme of grace, showing that God’s love and salvation are available to all who believe.
The sin of Adam and Eve marks the beginning of humanity's struggle with sin, as it illustrates the deception by the serpent and the distortion of God's word. This event highlights the consequences of disobedience and the loss of direct communion with God, setting the stage for the need for redemption.
Sin leads to a breakdown in trust and reliance on God, resulting in fear and shame within the human heart. It causes individuals to blame one another, disrupts family and natural relationships, and darkens the mind, ultimately leading to a loss of spiritual vitality.
The video identifies three main attractions of sin: physical, aesthetic, and intellectual. These attractions draw individuals away from God and towards sinful behavior, emphasizing the need for vigilance against such temptations.
The expulsion of Adam and Eve from Eden is portrayed not as an act of cruelty but as an expression of God's mercy. By closing the way to the tree of life, God prevents them from living eternally in a fallen state, thus allowing for the possibility of redemption.
Psalm 104 celebrates God's majesty and the beauty of creation, illustrating the divine order in nature, including water cycles, clouds, and animal life. It emphasizes that God's creation is essential for human joy and sustenance, reinforcing the interconnectedness of all life.
Heads up!
This summary and transcript were automatically generated using AI with the Free YouTube Transcript Summary Tool by LunaNotes.
Generate a summary for free
