ഉല്പത്തി 1-2 അധ്യായങ്ങൾ: സൃഷ്ടിയുടെ തുടക്കം
- ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു; ഭൂമി ആദിയിൽ രൂപരഹിതവും ശൂന്യവുമായിരുന്നു.
- ആദ്യ മൂന്ന് ദിവസങ്ങളിൽ ദൈവം ഭൂമിക്ക് രൂപം നൽകി: വെളിച്ചവും ഇരുട്ടും, ആകാശവും സമുദ്രവും, കരവും വെള്ളവും വേർതിരിച്ചു.
- അടുത്ത മൂന്ന് ദിവസങ്ങളിൽ ആ രൂപം നൽകിയ ഭൂമിയെ ദൈവം ജീവജാലങ്ങളാൽ നിറച്ചു: സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ, പക്ഷികൾ, മത്സ്യങ്ങൾ, മൃഗങ്ങൾ, മനുഷ്യർ.
- മനുഷ്യനെ ദൈവം തൻറെ ചായയിലും സാദൃശ്യത്തിലും സൃഷ്ടിച്ചു; ആണും പെണ്ണുമായി സൃഷ്ടിച്ചു.
സങ്കീർത്തനം 19: ദൈവത്തിന്റെ മഹത്വം
- ദൈവത്തിന്റെ സൃഷ്ടി പ്രകാശം പകരുന്നു; വാനവും പ്രകാശവും ദൈവത്തിന്റെ മഹത്വം വിവരിക്കുന്നു.
- ദൈവത്തിന്റെ നിയമങ്ങൾ പരിപൂർണ്ണവും വിശ്വാസ്യവുമാണ്; അവ ആത്മാവിനെ ഊർജ്ജസ്വലമാക്കുന്നു.
- ദൈവഭയം ശുദ്ധിയുള്ളതും നിത്യവുമാണ്; ദൈവത്തിന്റെ ന്യായവിധികൾ സത്യവും നീതിയും നിറഞ്ഞവയാണ്.
സൃഷ്ടിയുടെ ആഴത്തിലുള്ള അർത്ഥങ്ങൾ
- ഉല്പത്തി പുസ്തകം പ്രപഞ്ചത്തിന്റെ, മനുഷ്യന്റെ, പാപത്തിന്റെ തുടങ്ങിയ തുടക്കങ്ങളെ വിശദീകരിക്കുന്നു.
- സൃഷ്ടി ഒരു ദേവാലയത്തിന്റെ ഘടനപോലെ ആണ്; ആദ്യ മൂന്ന് ദിവസങ്ങളിൽ സ്ട്രക്ച്ചർ പണിയുകയും അടുത്ത മൂന്ന് ദിവസങ്ങളിൽ അതിനെ ഫർണിഷ് ചെയ്യുകയും ചെയ്യുന്നു.
- ഏഴ് ദിവസത്തെ സൃഷ്ടി വിവരണം ദൈവത്തോടുള്ള ആരാധനയും വിശ്വാസവും പ്രതിനിധീകരിക്കുന്നു.
- മനുഷ്യനും സ്ത്രീയും ദൈവത്തിന്റെ കുടുംബത്തിലെ അംഗങ്ങളായി സൃഷ്ടിക്കപ്പെട്ടവരാണ്; അവരുടേയും ബന്ധം ഗാഢവും ആത്മീയവുമാണ്.
പ്രായോഗിക ബോധ്യങ്ങൾ
- നന്മയും തിന്മയും ദൈവമാണ് നിർണ്ണയിക്കുന്നത്; മനുഷ്യർക്ക് അതിൽ ഇടപെടാൻ പാടില്ല.
- സൃഷ്ടിയുടെ ധർമ്മം ദൈവത്തിന് ആരാധന സമർപ്പിക്കലാണ്.
- ദൈവവചനത്തിന്റെ സാന്നിധ്യം ജീവിതത്തിൽ എങ്ങനെ പ്രയോഗിക്കാമെന്ന് മനസ്സിലാക്കുക.
ഈ പഠനം ദൈവത്തിന്റെ സൃഷ്ടി വിവരണത്തെ ആഴത്തിൽ മനസ്സിലാക്കാനും, ബൈബിളിന്റെ പ്രാരംഭ ഗ്രന്ഥങ്ങളുടെ സന്ദേശം ജീവിതത്തിൽ പ്രയോഗിക്കാനും സഹായിക്കുന്നു.
എച്ച് എസ് എസ് ടി കമ്പ്യൂട്ടർ സയൻസ്: സി പ്രോഗ്രാമിംഗ് റിവിഷൻ & കോമ്പറ്റീഷൻ ടിപ്സ്
Effective UPSC Preparation: Planning, Notes, and Mental Health Insights
Overcoming the Spirit of Fear: A 25-Day Fast Journey
कक्षा 11 के इतिहास के लिए मिड टर्म परीक्षा की तैयारी: एक संपूर्ण गाइड
[സംഗീതം] ഹലോ പ്രിയപ്പെട്ടവരെ നിങ്ങളോട് സംസാരിക്കുന്നത് ഡാനിയൽ അച്ഛനാണ് നിങ്ങൾ
കേട്ടുകൊണ്ടിരിക്കുന്നത് ഒരു വർഷം കൊണ്ട് വിശുദ്ധ ബൈബിൾ വായിച്ച് ധ്യാനിക്കുന്ന ബൈബിൾ ഇൻ എ ഇയർ എന്ന മലയാളം പോഡ്കാസ്റ്റ്
ആണ് ഈ തിരുവചന വായന നിങ്ങളിലേക്ക് എത്തിക്കുന്നത് അസെൻഷൻ ഉല്പത്തി മുതൽ വെളിപാട് വരെയുള്ള നമ്മുടെ ബൈബിൾ
പാരായണത്തിന് ജെഫ് കെവിൻസ് എന്ന ബൈബിൾ പണ്ഡിതൻ തയ്യാറാക്കിയ ദി ഗ്രേറ്റ് അഡ്വഞ്ചർ ബൈബിൾ ടൈം ലൈൻ എന്ന റീഡിങ് പ്ലാൻ
ആണ് നാം ഉപയോഗിക്കുന്നത് ഈ വായനാ സഹായി ആവശ്യമുള്ളവർക്ക് ബിഐ വൈ ഇന്ത്യ ഡോട്ട് കോം സ്ലാഷ് മലയാളം എന്ന ലിങ്കിൽ നിന്ന്
ഡൗൺലോഡ് ചെയ്യാവുന്നതാണ് നമ്മൾ ഈ വചന വായനയ്ക്ക് ഉപയോഗിക്കുന്നത് പിഒ സി മലയാളം ബൈബിൾ പരിഷ്കരിച്ച വിവർത്തനത്തിൽ നിന്നാണ്
ഒന്നാം ദിവസത്തെ വചന വായനയുടെ പാഠങ്ങൾ ഉല്പത്തി ഒന്നും രണ്ടും അധ്യായങ്ങളും 19താം സങ്കീർത്തനവും നമുക്ക് ആരംഭിക്കാം
നാം വചനം വായിക്കുമ്പോൾ വചനമായ ഈശോ നമ്മുടെ അരികിൽ ഇരിക്കുന്നു ഉല്പത്തി അധ്യായം ഒന്ന്
ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു ആഴത്തിനു മുകളിൽ അന്ധകാരം
വ്യാപിച്ചിരുന്നു ദൈവത്തിൻറെ ചൈതന്യം വെള്ളത്തിനുമീതെ ചലിച്ചു കൊണ്ടിരുന്നു ദൈവം അരുളിച്ചെയ്തു വെളിച്ചം ഉണ്ടാകട്ടെ
വെളിച്ചം ഉണ്ടായി വെളിച്ചം നല്ലതെന്ന് ദൈവം കണ്ടു വെളിച്ചവും ഇരുളും തമ്മിൽ ദൈവം വേർതിരിച്ചു വെളിച്ചത്തെ പകലെന്നും
ഇരുളിനെ രാത്രിയെന്നും ദൈവം വിളിച്ചു പ്രദോഷമായി പ്രഭാതമായി ഒന്നാം ദിവസം ദൈവം അരുളിച്ചെയ്തു ജലമധ്യത്തിൽ ഒരു വിധാനം
ഉണ്ടാകട്ടെ അത് ജലത്തെ ജലത്തിൽ നിന്ന് വേർതിരിക്കട്ടെ ദൈവം വിധാനം ഉണ്ടാക്കുകയും വിധാനത്തിനു താഴെയുള്ള ജലം വിധാനത്തിന്
മുകളിലുള്ള ജലത്തിൽ നിന്ന് വേർതിരിക്കുകയും ചെയ്തു അപ്രകാരം സംഭവിച്ചു വിധാനത്തെ ദൈവം ആകാശം എന്ന്
വിളിച്ചു പ്രദോഷമായി പ്രഭാതമായി രണ്ടാം ദിവസം ദൈവം അരുളി ചെയ്തു ചെയ്തു ആകാശത്തിനു കീഴിലുള്ള ജലമെല്ലാം ഒരിടത്ത്
കൂടട്ടെ ഉണങ്ങിയ കര പ്രത്യക്ഷപ്പെടട്ടെ അപ്രകാരം സംഭവിച്ചു ഉണങ്ങിയ കരയെ ഭൂമി എന്നും ഒന്നിച്ചുകൂടിയ ജലത്തെ കടലെന്നും
ദൈവം വിളിച്ചു അത് നല്ലതെന്ന് ദൈവം കണ്ടു ദൈവം വീണ്ടും അരുൾ ചെയ്തു പുല്ലും വിത്തുള്ള സസ്യങ്ങളും വിത്തോടുകൂടിയ അതനം
ഫലം ഉൽപാദിപ്പിക്കുന്ന ഫലവൃക്ഷങ്ങളും ഭൂമി മുളപ്പിക്കട്ടെ അപ്രകാരം സംഭവിച്ചു പുല്ലും അതദിനം വിത്ത് മുളപ്പിക്കുന്ന
സസ്യങ്ങളും അതനം വിത്ത് ഉൾക്കൊള്ളുന്ന ഫലം ഉൽപാദിപ്പിക്കുന്ന വൃക്ഷഗണവും ഭൂമി പുറപ്പെടുവിച്ചു അവ നല്ലതെന്ന് ദൈവം കണ്ടു
പ്രദോഷമായി പ്രഭാതമായി മൂന്നാം ദിവസം ദൈവം അരുൾ ചെയ്തു പകലും രാത്രിയും തമ്മിൽ വേർതിരിക്കാൻ ആകാശവിധാനത്തിൽ ജ്യോതിസുകൾ
ഉണ്ടാകട്ടെ അവ കാലങ്ങളും ദിനങ്ങളും വർഷങ്ങളും കുറിക്കുന്ന അടയാളങ്ങൾ ആയിരിക്കട്ടെ ഭൂമിയുടെ മേൽ പ്രകാശം
ചൊരിയാൻ അവ ആകാശവിധാനത്തിൽ ജ്യോതിസുകൾ ആയിരിക്കട്ടെ അപ്രകാരം സംഭവിച്ചു ദൈവം രണ്ട് മഹാ ജ്യോതിസുകൾ ഉണ്ടാക്കി പകലിനെ
ഭരിക്കാൻ വലിയ ജ്യോതിഷ് രാത്രി സ്ത്രീയെ ഭരിക്കാൻ ചെറിയ ജ്യോതിഷ് കൂടാതെ നക്ഷത്രങ്ങളും ദൈവം അവയെ ആകാശവിധാനത്തിൽ
സ്ഥാപിച്ചു അത് ഭൂമിയുടെ മേൽ പ്രകാശം ചൊരിയാനും ദിനരാത്രങ്ങളെ ഭരിക്കാനും വെളിച്ചവും അന്ധകാരവും തമ്മിൽ
വേർതിരിക്കാനും ആയിരുന്നു അത് നല്ലതെന്ന് ദൈവം കണ്ടു പ്രദോഷമായി പ്രഭാതമായി നാലാം ദിവസം ദൈവം അരുൾ ചെയ്തു ജലം ജീവിഗണങ്ങളെ
കൊണ്ട് തിങ്ങിനിറയട്ടെ പക്ഷികൾ ഭൂമിക്കുമീതെ ആകാശവിധാനത്ത് പറക്കട്ടെ അങ്ങനെ ദൈവം ഭീമാകാരങ്ങളായ
വ്യാളികളെയും ജലത്തിൽ പറ്റം ചേർന്ന് നീന്തുന്ന വിവിധനം ജീവികളെയും സൃഷ്ടിച്ചു അതതിനം പക്ഷിവൃന്ദത്തെയും അവ നല്ലതെന്ന്
ദൈവം കണ്ടു ദൈവം അവയെ ഇപ്രകാരം അനുഗ്രഹിച്ചു പെറ്റുപെരുകി സമുദ്രജലത്തിൽ നിറയുവിൻ പക്ഷികൾ ഭൂമിയിൽ വർദ്ധിക്കട്ടെ
പ്രദോഷമായി പ്രഭാതമായി അഞ്ചാം ദിവസം ദൈവം അരുൾ ചെയ്തു ജീവജാലങ്ങളെ അതായത് കന്നുകാലികൾ ഇഴജന്തുക്കൾ കാട്ടുജീവികൾ
എന്നിവയെ ഇനമനുസരിച്ച് ഭൂമി പുറപ്പെടുവിക്കട്ടെ അപ്രകാരം സംഭവിച്ചു ദൈവം ഇനമനുസരിച്ച് ഭൂമിയിലെ
കാട്ടുജീവികളെയും കന്നുകാലികളെയും മണ്ണിലെ സർവ്വ ഇഴജന്തുക്കളെയും ഉരുവാക്കി അത് നല്ലതെന്ന് ദൈവം കണ്ടു അനന്തരം ദൈവം അരുൾ
ചെയ്തു നമുക്ക് നമ്മുടെ ചായയിലും സാദൃശ്യത്തിലും മനുഷ്യനെ ഉരുവാക്കാം കടലിലെ മത്സ്യങ്ങളുടെയും ആകാശത്തിലെ
പറവകളുടെയും കന്നുകാലികളുടെയും ഭൂമി മുഴുവൻറെയും ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജന്തുക്കളുടെയും മേൽ അവർക്ക് ആധിപത്യം
ഉണ്ടായിരിക്കട്ടെ അങ്ങനെ ദൈവം തൻറെ ചായയിൽ മനുഷ്യനെ സൃഷ്ടിച്ചു ദൈവത്തിൻറെ ചായയിൽ അവിടുന്ന് അവനെ സൃഷ്ടിച്ചു ആണും
പെണ്ണുമായി അവരെ സൃഷ്ടിച്ചു ദൈവം അവരെ അനുഗ്രഹിച്ചു അവരോട് ദൈവം അരുൾ ചെയ്തു പെറ്റുപെരുകി ഭൂമിയിൽ നിറഞ്ഞ് അതിൽ
വാഴുവിൻ കടലിലെ മത്സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും ഭൂമിയിൽ ചരിക്കുന്ന സകല ജീവികളുടെയും മേൽ ആധിപത്യം
പുലർത്തുവിൻ ദൈവം വീണ്ടും അരുൾ ചെയ്തു ഇതാ ഭൂമുഖത്ത് എവിടെയും വിത്ത് ഉൽപാദിപ്പിക്കുന്ന എല്ലാ സസ്യങ്ങളും എല്ലാ
വൃക്ഷങ്ങളും വിത്ത് ഉൽപാദിപ്പിക്കുന്ന വൃക്ഷത്തിൻറെ ഫലങ്ങൾ ഞാൻ നിങ്ങൾക്ക് നൽകുന്നു അവ നിങ്ങൾക്ക് ആഹാരമായിരിക്കും
ഭൂമിയിലെ എല്ലാ വന്യജീവികൾക്കും ആകാശത്തിലെ എല്ലാ പറവകൾക്കും ഭൂമിയിൽ ഇഴയുന്നവയ്ക്കും ജീവശ്വാസമുള്ള സകലതിനും
എല്ലാ ഹരിതസസ്യങ്ങളും ആഹാരമായിരിക്കും അപ്രകാരം സംഭവിച്ചു താൻ സൃഷ്ടിച്ചതെല്ലാം ദൈവം കണ്ടു ഇതാ വളരെ നല്ലത് പ്രദോഷമായി
പ്രഭാതമായി ആറാം ദിവസം ഉല്പത്തി അധ്യായം രണ്ട് അങ്ങനെ ആകാശം ഭൂമിയും അവയുടെ സമസ്ത വ്യൂഹവും
പൂർത്തീകരിക്കപ്പെട്ടു താൻ ചെയ്തുകൊണ്ടിരുന്ന പ്രവർത്തി ഏഴാം ദിവസം ദൈവം പൂർത്തിയാക്കി താൻ ചെയ്തിരുന്ന സകല
പ്രവർത്തിയിലും നിന്ന് ഏഴാം ദിവസം ദൈവം വിരമിച്ചു ഏഴാം ദിവസത്തെ അനുഗ്രഹിച്ച് ദൈവം അതിനെ വിശുദ്ധീകരിച്ചു എന്തെന്നാൽ
അന്ന് താൻ ചെയ്തുകൊണ്ടിരുന്ന സകല സൃഷ്ടികർമ്മത്തിലും നിന്ന് ദൈവം വിരമിച്ചു ആകാശവും ഭൂമിയും സൃഷ്ടിക്കപ്പെട്ടപ്പോൾ
അവയുടെ ഉല്പത്തിക്രമം ഇതായിരുന്നു ദൈവമായ കർത്താവ് ഭൂമിയും ആകാശവും സൃഷ്ടിച്ച നാളിൽ ഭൂമിയിൽ കാട്ടുപുല്ലുകൾ ഒന്നും അതുവരെ
ഉണ്ടായിരുന്നില്ല വയൽ ചെടികൾ ഒന്നും അതുവരെ മുളച്ചിരുന്നില്ല കാരണം ദൈവമായ കർത്താവ് ഭൂമിയിൽ മഴ പെയ്യിച്ചിരുന്നില്ല
മണ്ണിൽ അധ്വാനിക്കാൻ മനുഷ്യനും ഉണ്ടായിരുന്നില്ല എന്നാൽ ഭൂമിയിൽ നിന്ന് കോടമഞ്ഞു ഉയർന്ന് ഭൂതലമെല്ലാം നനച്ചു
ദൈവമായ കർത്താവ് പൂഴിമണ്ണുകൊണ്ട് മനുഷ്യനെ മനഞ്ഞെടുക്കുകയും ജീവൻറെ ശ്വാസം അവൻറെ നാസാരന്ദ്രങ്ങളിലേക്ക്
ഊതുകയും ചെയ്തു അങ്ങനെ മനുഷ്യൻ ജീവനുള്ളവനായി തീർന്നു കിഴക്ക് ഏദനിൽ ദൈവമായ കർത്താവ് ഒരു തോട്ടം
നട്ടുപിടിപ്പിക്കുകയും താൻ മനഞ്ഞെടുത്ത മനുഷ്യനെ അവിടെ നിയോഗിക്കുകയും ചെയ്തു കാഴ്ചയ്ക്ക് മനോഹരവും ഭക്ഷിക്കാൻ
ഉപയുക്തവുമായ എല്ലാ വൃക്ഷങ്ങളും ദൈവമായ കർത്താവ് മണ്ണിൽ നിന്ന് മുളപ്പിച്ചു തോട്ടത്തിന്റെ നടുവിൽ ജീവൻറെ വൃക്ഷവും
നന്മ തിന്മകളെ കുറിച്ചുള്ള അറിവിൻറെ വൃക്ഷവും തോട്ടം നനയ്ക്കാൻ ഏദനയിൽ നിന്ന് ഒരു പ്രവാഹം പുറപ്പെട്ടു അവിടെ വച്ച് അത്
നാല് ശാഖകളായി പിരിഞ്ഞു ഒന്നാമത്തേതിന്റെ പേര് പിഷോൻ അത് സ്വർണ്ണത്തിന്റെ നാടായ ഹബീല മുഴുവൻ ചുറ്റിയൊഴുകുന്നു ആ നാട്ടിലെ
സ്വർണം മേൽത്തരമാണ് അവിടെ സുഗന്ധദ്രവ്യങ്ങളും പവിഴക്കല്ലുകളും ഉണ്ട് രണ്ടാമത്തെ നദിയുടെ പേര് ഗിഹോൻ അത് കുഷ്
ദേശം മുഴുവൻ ചുറ്റി ഒഴുകുന്നു മൂന്നാമത്തെ നദിയുടെ പേര് ടൈഗ്രിസ് അത് അസീറിയയുടെ കിഴക്കുഭാഗത്തുകൂടെ ഒഴുകുന്നു നാലാമത്തെ
നദി യൂഫ്രട്ടീസ് ഏദൻ തോട്ടത്തിൽ വേല ചെയ്യാനും അതിനെ പരിരക്ഷിക്കാനുമായി ദൈവമായ കർത്താവ് മനുഷ്യനെ കൊണ്ടുപോയി
അവിടെ പാർപ്പിച്ചു ദൈവമായ കർത്താവ് മനുഷ്യനോട് ഇങ്ങനെ കൽപ്പിച്ചു തോട്ടത്തിലെ ഏതു വൃക്ഷത്തിലും നിന്ന് നിനക്ക് യഥേഷ്ടം
ഭക്ഷിക്കാം എന്നാൽ നന്മ തിന്മയുടെ അറിവിൻറെ വൃക്ഷത്തിൽ നിന്ന് നീ ഭക്ഷിക്കരുത് കാരണം അതിൽ നിന്ന്
ഭക്ഷിക്കുന്ന ദിവസം നീ തീർച്ചയായും മരിക്കും ദൈവമായ കർത്താവ് അരുൾ ചെയ്തു മനുഷ്യൻ ഏകനായിരിക്കുന്നത് നന്നല്ല അവനു
ചേർന്ന തുണയെ ഞാൻ അവനുവേണ്ടി സൃഷ്ടിക്കും ദൈവമായ കർത്താവ് കരയിലെ സകല മൃഗങ്ങളെയും ആകാശത്തിലെ സകല പറവകളെയും മണ്ണിൽ നിന്ന്
മെനഞ്ഞെടുത്തു മനുഷ്യൻ എന്തു വിളിക്കുമെന്ന് കാണാൻ അവയെ അവൻറെ അടുക്കൽ കൊണ്ട് കൊണ്ടുവന്നു മനുഷ്യൻ ഓരോ ജീവിയെയും
എന്തു വിളിച്ചോ അത് അതിൻറെ പേരായി എല്ലാ കന്നുകാലികൾക്കും ആകാശത്തിലെ പറവകൾക്കും കരയിലെ മൃഗങ്ങൾക്കും മനുഷ്യൻ പേരുകൾ ഇട്ടു
എന്നാൽ തനിക്ക് ചേർന്ന തുണയെ മനുഷ്യൻ കണ്ടില്ല അതുകൊണ്ട് ദൈവമായ കർത്താവ് മനുഷ്യനിൽ ഗാഢനിദ്ര വരുത്തി അവൻ ഉറങ്ങി
അനന്തരം അവിടുന്ന് അവൻറെ വാരിയെല്ലുകളിൽ ഒന്നെടുത്ത് അവിടം മാംസം കൊണ്ട് മൂടി മനുഷ്യനിൽ നിന്നെ എടുത്ത വാരിയെല്ലുകൊണ്ട്
ദൈവമായ കർത്താവ് ഒരു സ്ത്രീയെ രൂപപ്പെടുത്തി അവളെ മനുഷ്യന്റെ അടുക്കൽ കൊണ്ടുവന്നു അപ്പോൾ മനുഷ്യൻ പറഞ്ഞു ഒടുവിൽ
ഇതാ ഇവളാണ് എൻറെ അസ്ഥികളിൽ നിന്നുള്ള അസ്ഥിയും മാംസത്തിൽ നിന്നുള്ള മാംസവും ഇവൾ നാരി എന്ന് വിളിക്കപ്പെടും എന്തെന്നാൽ
നരനിൽ നിന്ന് ഇവൾ എടുക്കപ്പെട്ടു അതിനാൽ പുരുഷൻ തൻറെ പിതാവിനെയും മാതാവിനെയും വിട്ട് തൻറെ ഭാര്യയുമായി സംയോജിക്കുകയും
അവർ ഏകശരീരമായി തീരുകയും ചെയ്യും അവരിരുവരും മനുഷ്യനും അവൻറെ സ്ത്രീയും നഗ്നരായിരുന്നു എന്നാൽ അവർക്ക് ലജ്ജ
തോന്നിയിരുന്നില്ല സങ്കീർത്തനങ്ങൾ 19 ഗായക നേതാവിന് ദാവീദിൻറെ കീർത്തനം ആകാശം ദൈവമഹത്വം
വിവരിക്കുന്നു വാനവിധാനം അവിടുത്തെ കരവേല വർണിക്കുന്നു പകൽ പകലിന് വാക്ക് പൊഴിക്കുന്നു രാത്രി രാത്രിക്ക് വിജ്ഞാനം
പകരുന്നു ഭാഷണമില്ല വചനങ്ങൾ ഇല്ല അവയുടെ ശബ്ദം ശ്രവ്യവുമല്ല അവയുടെ നാഥശൃംഖല ഭൂമി മുഴുവനിലേക്കും പുറപ്പെടുന്നു അവയുടെ
വജസ്സുകൾ ലോകത്തിൻറെ അതിർത്തിയിലേക്കും അവയിൽ അവിടുന്ന് സൂര്യന് ഒരു കൂടാരം സ്ഥാപിച്ചിരിക്കുന്നു അവൻ മണവറയിൽ നിന്ന്
പുറപ്പെടുന്ന മണവാളനെ പോലെയാണ് ഓട്ടക്കളത്തിൽ ഓടുന്ന കരുത്തനെ പോലെ അവൻ പ്രസന്നനാണ് ആകാശത്തിന്റെ
ഒരറ്റത്തുനിന്നാണ് അവന്റെ പുറപ്പാട് അവയുടെ അതിർത്തികൾക്ക് മീതെയാണ് അവന്റെ അയനം അവന്റെ ചൂടിൽ നിന്ന് ഒന്നും
മറക്കപ്പെടുന്നില്ല കർത്താവിന്റെ നിയമം പരിപൂർണ്ണമാണ് അത് ആത്മാവിനെ ഊർജ്ജസ്വലമാക്കുന്നു കർത്താവിന്റെ
സാക്ഷ്യം വിശ്വാസ്യമാണ് അത് അല്പബുദ്ധിയെ ജ്ഞാനിയാക്കുന്നു കർത്താവിന്റെ പ്രമാണങ്ങൾ പരമാർത്ഥമാണ് അവ ഹൃദയത്തെ
സന്തോഷിപ്പിക്കുന്നു കർത്താവിൻറെ കല്പന തെളിവുറ്റതാണ് അത് കണ്ണുകളെ പ്രകാശിപ്പിക്കുന്നു കർത്തൃഭയം
ശുദ്ധിയുള്ളതാണ് അത് എന്നേക്കും നിലനിൽക്കുന്നു കർത്താവിൻറെ ന്യായവിധികൾ സത്യമാണ് അവ ഒന്നടങ്കം നീതി
നിവർത്തിക്കുന്നു അവ പൊന്നിനെയും തങ്കത്തെയും കാൾ അത്യഭികാമ്യമാണ് അവ തേനിനെയും കിനിയുന്ന തേൻകട്ടയെയും കാൾ
മധുരമാണ് അവയാലാണ് ഈ ദാസനും പ്രകാശിതനാകുന്നത് അവ പാലിക്കുന്നവർക്ക് ഏറെ സമ്മാനമുണ്ട് എന്നാൽ അബദ്ധങ്ങൾ
ആർക്കും ബോധ്യപ്പെടും നിഗൂഢമായവയിൽ നിന്ന് എന്നെ കുറ്റവിമുക്തനാക്കണമേ ഒപ്പം ധിക്കാരങ്ങളിൽ
നിന്ന് അങ്ങയുടെ ദാസനെ മാറ്റി നിർത്തണമേ അവ എന്നെ ഭരിക്കാതിരിക്കട്ടെ അപ്പോൾ ഞാൻ തികവുറ്റവനായിരിക്കും മഹാ അപരാധത്തിൽ
നിന്ന് കുറ്റവിമുക്തനുമായിരിക്കും എൻറെ ശിലയും വീണ്ടെടുപ്പുകാരനുമായ കർത്താവേ
അധരോക്തികളും ഹൃദയവിചാരങ്ങളും തിരുമുമ്പിൽ പ്രീതികരമായി ഭവിക്കട്ടെ പ്രിയപ്പെട്ടവരെ ഇന്നത്തെ വായന ഉല്പത്തി
ഒന്നും രണ്ടും അധ്യായങ്ങളും അതുപോലെ 19താം സങ്കീർത്തനവും ഉല്പത്തി ഒന്നും രണ്ടും അധ്യായങ്ങളിൽ നാം വായിച്ചത് സൃഷ്ടിയുടെ
രണ്ട് വിവരണങ്ങളാണ് 19താം സങ്കീർത്തനം മനോഹരമായ ദാവീദിൻറെ സങ്കീർത്തനം പ്രപഞ്ച സൃഷ്ടിയെ കുറിച്ചുള്ള മനോഹരമായ ചില
വെളിപ്പെടുത്തലുകൾ നൽകുന്നുണ്ട് നമ്മൾ വായിച്ചതുപോലെ ഉല്പത്തി പുസ്തകം തുടങ്ങുന്നത് ആദിയിൽ ദൈവം ആകാശവും ഭൂമിയും
സൃഷ്ടിച്ചു എന്ന് പറഞ്ഞുകൊണ്ടാണ് ആദിയിൽ ദൈവം എന്ന് പറയുന്നത് വഴി ഈ പുസ്തകം പറയാൻ ആഗ്രഹിക്കുന്നത് എല്ലാറ്റിന്റെയും
കേന്ദ്രസ്ഥാനം ദൈവമാണ് എന്നാണ് ദൈവത്തിലാണ് എല്ലാം ആരംഭിക്കുന്നത് ദൈവമാണ് നമ്മുടെ ആരംഭം ദൈവത്തിൽ നിന്നാണ്
നമ്മൾ തുടങ്ങുന്നത് ഉല്പത്തിയെക്കുറിച്ച് പറയുമ്പോൾ ഈ പുസ്തകം ആരംഭങ്ങളുടെ പുസ്തകമാണ് പ്രപഞ്ചത്തിൻറെ ആരംഭം
ലോകത്തിൻറെ ആരംഭം മനുഷ്യൻറെ ആരംഭം കുടുംബത്തിൻറെ ആരംഭം പാപത്തിൻറെ ആരംഭം വെറുപ്പിന്റെ ആരംഭം കൃഷിയുടെ ആരംഭം
ബലിയുടെ ആരംഭം സഹനത്തിന്റെ മരണത്തെ ആരംഭം ഇങ്ങനെ അനേകം തുടക്കങ്ങളുടെ ഗ്രന്ഥമാണ് ഉല്പത്തി പുസ്തകം പിശാച്
ഏറ്റവും കൂടുതൽ വെറുക്കുന്ന ഗ്രന്ഥങ്ങൾ ഏതാണെന്ന് ചോദിച്ചാൽ എനിക്ക് തോന്നിയിട്ടുണ്ട് അത് ഉല്പത്തി പുസ്തകവും
വെളിപാട് പുസ്തകവുമാണ് കാരണം ഉല്പത്തി ഇല്ലാതായാൽ ക്രിസ്തീയ വിശ്വാസത്തിൻറെ അടിത്തറ ഇല്ലാതാകും ഉല്പത്തി പുസ്തകത്തെ
മറന്നുകളയാൻ ഇടയായാൽ രക്ഷാകര ചരിത്രത്തിന്റെ അടിസ്ഥാനശിലകൾ ഇല്ലാതാകും സാത്താൻ ഈ പുസ്തകത്തെ വെറുക്കുന്നതിന്റെ
കാരണം ഉല്പത്തി അവൻറെ രംഗപ്രവേശനത്തെക്കുറിച്ച് ചരിത്രത്തിൽ അവൻ മനുഷ്യൻറെ ജീവിതത്തിൽ ഇടപെട്ടു
തുടങ്ങുന്നതിനെക്കുറിച്ച് പ്രസ്താവിക്കുമ്പോൾ വെളിപാട് പുസ്തകത്തെ സാത്താൻ വെറുക്കുന്നതിന്റെ കാരണം
നാണംകെട്ട അവൻറെ മടങ്ങിപ്പോക്കും അവൻ ഇല്ലാതാകുന്നതും വെളിപാട് പുസ്തകം വിവരിക്കുന്നു എന്നുള്ളതാണ് ആറു
ദിവസങ്ങളിലായി നടക്കുന്ന സൃഷ്ടിയെയാണ് ഉല്പത്തി പുസ്തകത്തിൻറെ ഈ ആരംഭ അധ്യായങ്ങൾ മനസ്സിലാക്കി തരുന്നത് ഇത്
മനസ്സിലാക്കുന്നതിന് സഹായകരമായ ഒരു വാക്യമാണ് ഉല്പത്തി പുസ്തകത്തിന്റെ ഒന്നാം അധ്യായത്തിൻറെ രണ്ടാമത്തെ വാക്യം
അതെന്താണ് ഭൂമി രൂപരഹിതവും ശൂന്യവും ആയിരുന്നു ഈ രണ്ടു വാക്കുകൾ ശ്രദ്ധിക്കുക രൂപരഹിതം ശൂന്യം ഇനി രൂപരഹിതവും ശൂന്യവും
ആയിരുന്ന ഈ ഭൂമിയിൽ സൃഷ്ടി നടക്കുന്നതിനെ നമ്മൾ മനസ്സിലാക്കേണ്ടത് ആദ്യത്തെ മൂന്നു ദിവസങ്ങൾ ദൈവം രൂപം ഇല്ലാതിരുന്ന ഭൂമിക്ക്
രൂപം നൽകുകയാണ് അതെങ്ങനെയാണ് രൂപം നൽകുന്നത് വേർതിരിച്ചു എന്ന ഒരു വാക്കുകൊണ്ടാണ് ഇരുട്ടിനെ വെളിച്ചത്തിൽ
നിന്ന് വേർതിരിച്ചു ആകാശത്തെ സമുദ്രത്തിൽ നിന്ന് വേർതിരിച്ചു കരയെ വെള്ളത്തിൽ നിന്ന് വേർതിരിച്ചു അപ്പോൾ വെളിച്ചം ആകാശം
സമുദ്രം കര വെള്ളം ഇങ്ങനെ ഭൂമിക്ക് ആദ്യത്തെ മൂന്നു ദിവസങ്ങളിൽ രൂപം ലഭിക്കുകയാണ് ഇനി ഈ സൃഷ്ടി വിവരണത്തിൽ
നിന്ന് നാം കാണുന്ന രണ്ടാമത്തെ കാര്യം അടുത്ത മൂന്നു ദിവസങ്ങളിൽ രൂപം കൊടുത്ത ഭൂമിക്കകത്തേക്ക് ദൈവം സൃഷ്ടിയെ
നിറയ്ക്കുകയാണ് ആ വാക്കുകൾ ഓർമ്മിക്കുന്നുണ്ടോ രൂപരഹിതവും ശൂന്യവും അപ്പൊ ആദ്യം രൂപം
നൽകി പിന്നീട് രൂപം നൽകിയതിനുശേഷം ശൂന്യമായി കിടന്ന ആ ഭൂമിക്കകത്തേക്ക് ദൈവം ഒരു നിറവ് കൊടുക്കുകയാണ് ആ ഭൂമിയെ
നിറയ്ക്കുകയാണ് നാലാമത്തെ ദിവസത്തെ സൃഷ്ടി ഒന്നാമത്തെ ദിവസം രൂപം കൊടുത്തതിനെ നിറയ്ക്കുന്നു അഞ്ചാമത്തെ ദിവസത്തെ സൃഷ്ടി
രണ്ടാം ദിവസം രൂപം കൊടുത്തതിനെ നിറയ്ക്കുന്നു ആറാമത്തെ ദിവസത്തെ സൃഷ്ടി മൂന്നാം ദിവസം ദൈവം രൂപം കൊടുത്തതിനെ
നിറയ്ക്കുന്ന വിവരണമാണ് കാരണത്തിന് നാലാമത്തെ ദിവസം പകലിനും രാത്രിക്കും അകത്തേക്ക് സൂര്യൻ ചന്ദ്രൻ നക്ഷത്രങ്ങൾ
ഇവയെ ദൈവം നിറയ്ക്കുന്നു അഞ്ചാമത്തെ ദിവസം ആകാശത്തിലും കടലിലും ദൈവം പക്ഷികളെയും മത്സ്യങ്ങളെയും നിറയ്ക്കുന്നു ആറാമത്തെ
ദിവസം ഭൂമിയിലേക്ക് ദൈവം ജീവജാലങ്ങൾ സസ്യങ്ങൾ മൃഗങ്ങൾ മനുഷ്യർ ഇവയെ നിറയ്ക്കുന്നു നിങ്ങൾക്കത് മനസ്സിലായെന്ന്
ഞാൻ വിചാരിക്കുന്നു രൂപമില്ലാതിരുന്ന ഭൂമിയിലേക്ക് ആദ്യത്തെ മൂന്ന് ദിവസങ്ങളിൽ രൂപം ഉണ്ടാക്കുന്നു പിന്നീട്
ശൂന്യമായിരുന്ന ഭൂമിയെ ദൈവം താൻ ഉണ്ടാക്കിയ രൂപത്തിനകത്തേക്ക് ചില കാര്യങ്ങൾ നിറച്ചുകൊണ്ട് ആ ശൂന്യതയെ
ഇല്ലാതാക്കുന്നു ഇത്തരത്തിൽ സാഹിത്യ ഭംഗിയോടുകൂടി മനുഷ്യന് മനസ്സിലാകുന്ന ഭാഷയിൽ ദൈവത്തിൻറെ സൃഷ്ടിയെ
വിവരിക്കുന്നതാണ് ഈ ആദ്യത്തെ അധ്യായങ്ങൾ ഉല്പത്തി പുസ്തകം വിവരിക്കുന്നത് പുരാതന ലോകത്തിൻറെ ചരിത്രമാണ് അതിപുരാതന
ലോകത്തിൻറെ ചരിത്രം വിവരിക്കുന്ന ഈ ഗ്രന്ഥം നമുക്ക് പരിചിതമായ ഒരു ചരിത്ര വിവരണ രീതിയിൽ അല്ല പെട്ടെന്ന് പറഞ്ഞു
പറഞ്ഞാൽ ഗദ്യത്തിൽ എഴുതപ്പെട്ട ഒരു ഹെബ്രായ കവിതയാണ് ഈ സൃഷ്ടി വിവരണങ്ങൾ ഗദ്യത്തിൽ പ്രോസസിൽ എഴുതപ്പെട്ട ഒരു
പോയട്രി ആണ് അതുകൊണ്ടുതന്നെ ഒരു കവിതയിൽ മനോഹരമായ ചില സത്യങ്ങൾ ആവിഷ്കരിക്കുന്നത് പോലെ വേണം നമ്മൾ ഈ ആദ്യത്തെ 11
അധ്യായങ്ങളെ ഉല്പത്തിയുടെ ആദ്യത്തെ 11 അധ്യായങ്ങളെ വായിച്ചു എടുക്കേണ്ടത് അപ്പോൾ ചോദിക്കേണ്ട ചോദ്യം എന്ത് അടിസ്ഥാന
ദൈവശാസ്ത്ര തത്വങ്ങൾ ആവും ഈ ഗ്രന്ഥം വിവരിക്കാൻ ശ്രമിക്കുന്നത് ഈ കവിതാരൂപം എന്തൊക്കെ സത്യങ്ങളാണ് നമുക്ക് പറഞ്ഞു
തരുന്നത് എന്തൊക്കെയാണത് പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടത് എങ്ങനെ മനുഷ്യൻ സൃഷ്ടിക്കപ്പെട്ടത് എങ്ങനെ മനുഷ്യൻറെ
വീഴ്ച സംഭവിച്ചത് എങ്ങനെ സാത്താൻ രംഗപ്രവേശനം ചെയ്യുന്നത് എങ്ങനെ പാപത്തിൻറെ ഉത്ഭവം എങ്ങനെ പാപത്തിൻറെ
അനന്തര ഫലങ്ങൾ എങ്ങനെ ദൈവം പാപത്തിൻറെ ദുരിതഫലങ്ങളെ നേരിടാൻ തൻറെ രക്ഷാപദ്ധതിയെ ആവിഷ്കരിക്കുന്നത് എങ്ങനെ ഞാൻ ചില
കാര്യങ്ങൾ ചൂണ്ടിക്കാണിക്കുന്നു എന്ന് മാത്രമേയുള്ളൂ ഇപ്രകാരം ദൈവം താൻ രൂപം കൊടുത്ത താൻ സൃഷ്ടിച്ച ഈ
ഭൂമിയിൽ ചില അസ്വസ്ഥതകൾ ആരംഭിക്കുമ്പോൾ അതിനെ നേരിടാൻ ഒരുക്കുന്ന രക്ഷാപദ്ധതിയെ മനസ്സിലാകുന്ന വിധത്തിൽ ചില അടിസ്ഥാന
തത്വങ്ങൾ നമുക്ക് വിവരിച്ചു തരികയാണ് ഇനി 104 ആം സങ്കീർത്തനത്തിൽ കാണുന്ന ഒരു കാര്യം കൂടി മനസ്സിലാക്കിയാൽ നമുക്ക് ഈ
സൃഷ്ടി വിവരണത്തെ കുറെ കൂടി ഗ്രഹിക്കാൻ പറ്റും 104 ആം സങ്കീർത്തനം പിന്നീട് നമ്മൾ രണ്ടാമത്തെ ദിവസത്തെ വായനയിൽ
വായിക്കുന്നുണ്ട് അത് സൃഷ്ടിയെ ഒരു ദേവാലയത്തിന്റെ ഘടനയുമായി താരതമ്യപ്പെടുത്തുന്ന സങ്കീർത്തനമാണത്
അതായത് സൃഷ്ടി ഒരു വിശ്വ ദേവാലയമാണ് ക്രിയേഷൻ ഈസ് എ കോസ്മിക് ടെമ്പിൾ അതുകൊണ്ടുതന്നെ സൃഷ്ടിക്ക് ഒരു
ദേവാലയത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട വിവരണമാണ് ഈ ഒന്നും രണ്ടും അധ്യായങ്ങൾ നൽകുന്നത് പ്രത്യേകിച്ച്
ഒന്നാമത്തെ അധ്യായം നൽകുന്നത് അതെങ്ങനെയാണ് ഒരു ദേവാലയം പണിയുമ്പോൾ ആദ്യം അതിന്റെ സ്ട്രക്ച്ചർ പണിയുന്നു
പിന്നീട് ആ സ്ട്രക്ച്ചറിനെ ഫർണിഷ് ചെയ്യുന്നു എന്ന് പറഞ്ഞതുപോലെ ഈ വിശ്വ ദേവാലയം ആകുന്ന പ്രപഞ്ചത്തെ ഈ സൃഷ്ടിയെ
ദൈവം ആദ്യത്തെ മൂന്നു ദിവസങ്ങളിൽ ദൈവം ഈ സൃഷ്ടിയുടെ സ്ട്രക്ച്ചർ ഉണ്ടാക്കുന്നു അടുത്ത മൂന്നു ദിവസങ്ങളിൽ ദൈവം അതിനെ
ഫർണിഷ് ചെയ്യുന്നു ഈ രീതിയിൽ 104 ആം സങ്കീർത്തനത്തിന്റെ പശ്ചാത്തലത്തിൽ ഒന്നാം അധ്യായത്തിലെ സൃഷ്ടി വിവരണത്തെ
മനസ്സിലാക്കാനും നമുക്ക് സാധിക്കും എന്ന് ഓർമ്മപ്പെടുത്തുന്നു എന്നേയുള്ളൂ ഇനി ഏഴ് ദിവസം കൊണ്ട് സൃഷ്ടികർമ്മം
പൂർത്തിയാക്കിയതിനെക്കുറിച്ച് അല്ലെങ്കിൽ ഏഴ് ദിവസത്തെ സൃഷ്ടി വിവരണത്തെക്കുറിച്ച് പറയുന്നത് എന്തിനായിരിക്കും സൃഷ്ടിയുടെ
ധർമ്മം സൃഷ്ടിക്കപ്പെട്ട എല്ലാറ്റിന്റെയും ധർമ്മം ദൈവത്തിന് ആരാധന സമർപ്പിക്കുക എന്നതാണ് അതുകൊണ്ടാണ് ആറു ദിവസം കൊണ്ട്
സൃഷ്ടിക്കപ്പെട്ട പ്രപഞ്ചത്തിൽ ഏഴാം ദിവസം ദൈവം വിശ്രമിക്കുന്നതായും ആ ഏഴാം ദിവസം പിന്നീട് ബൈബിളിന്റെ ചരിത്രത്തിൽ
ആരാധനയുടെ ദിവസമായും മാറുന്നത് ഏഴ് ദിവസത്തെ സൃഷ്ടി വിവരണം സൃഷ്ടിയുടെ ധർമ്മം ദൈവത്തിന് ആരാധന സമർപ്പിക്കുകയാണ് എന്ന്
ഓർമ്മപ്പെടുത്തുന്നു മാത്രമല്ല ഉടമ്പടിയുടെ ഒരു സൂചന കൂടി ഈ ഏഴ് ദിവസത്തെ വിവരണത്തിലുണ്ട്
പുരാതനകാലങ്ങളിൽ മനുഷ്യന് തമ്മിൽ വിശ്വാസം ഉണ്ടായിരുന്നില്ല പരസ്പര വിശ്വാസം നഷ്ടപ്പെട്ട ബന്ധങ്ങൾ ആയിരുന്നു സമൂഹത്തിൽ
നിലനിന്നത് ആരെ വിശ്വസിക്കാം ആരെ വിശ്വസിക്കാൻ പാടില്ല എന്ന് അറിയാൻ പറ്റാത്ത ഒരു കാലം അതുകൊണ്ട് വിശ്വസിക്കാൻ
ഉതകുന്ന ബന്ധങ്ങൾ അവർ രൂപപ്പെടുത്തിയത് ഉടമ്പടികളുടെ പേരിലാണ് ഉടമ്പടി കുടുംബബന്ധങ്ങൾ എസ്റ്റാബ്ലിഷ് ചെയ്തു ഒരു
ഉടമ്പടിയിൽ ഏർപ്പെട്ടാൽ നിങ്ങൾക്ക് തകർക്കാൻ ആവാത്ത ഒരു പരസ്പര വിശ്വാസം ഉണ്ടാകും എന്ന് അവർ വിശ്വസിച്ചു
ഉടമ്പടിയുടെ ബന്ധത്തെക്കുറിക്കുന്ന നമ്പറാണ് നമ്പർ സെവൻ ഏഴ് ഉടമ്പടി ബന്ധത്തെ പുരാതനകാലങ്ങളിൽ സൂചിപ്പിച്ചിരുന്ന
നമ്പറാണ് ഏഴ് അതുകൊണ്ട് ഏഴ് ദിവസം കൊണ്ട് സൃഷ്ടി പൂർത്തിയാക്കി എന്നതിനെ ദൈവം നമ്മെ ദൈവത്തെ വിശ്വസിക്കാൻ ഉതകുന്ന ഒരു ഉടമ്പടി
ബന്ധത്തിലേക്കും ഒരു കുടുംബബന്ധത്തിലേക്കും ക്ഷണിച്ചു എന്നതിന്റെ ഓർമ്മപ്പെടുത്തലായും
മനസ്സിലാക്കാൻ കഴിയും ഉദാഹരണത്തിന് അബ്രഹാമും അബിമലേക്കും ഒരു ഉടമ്പടി ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഏഴ് ആടുകളെയാണ് ആ
ഉടമ്പടിയുടെ ആടുകളായി മാറ്റി നിർത്തുന്നത് ഇങ്ങനെ ഏഴ് ദിവസത്തെ ഒരു സൃഷ്ടിവിവരണം അവതരിപ്പിക്കുക വഴി ഒന്നാം അധ്യായം
വായനക്കാരായ നമ്മളോട് പറയാൻ ശ്രമിക്കുന്നത് ദൈവം ഭൂമിയെ സൃഷ്ടിച്ചതിലൂടെ പ്രപഞ്ചത്തെ
സൃഷ്ടിച്ചതിലൂടെ നമ്മെ ദൈവത്തിൻറെ കുടുംബത്തിലെ അംഗങ്ങളായും ദൈവത്തിൻറെ പുത്രന്മാരും പുത്രിമാരുമായും
സ്വീകരിക്കാൻ ആഗ്രഹിക്കുന്നു എന്ന മനോഹരമായ ഒരു ആശയം പങ്കുവെച്ചുകൊണ്ടാണ് രണ്ടാമതായിട്ട് രണ്ടാമത്തെ അധ്യായത്തിൽ
വീണ്ടും ഒരു സൃഷ്ടിവിവരണം കൂടി കാണുന്നത് പലരെയും ആശയക്കുഴപ്പത്തിൽ ആക്കുന്നുണ്ട് ഒരു സൃഷ്ടിവിവരണം കഴിഞ്ഞ് കുറെ കൂടി
വ്യത്യസ്തമായ മറ്റൊരു സൃഷ്ടിവിവരണം എന്തിനാണ് ദൈവം നമുക്ക് വായനക്കായി തന്നിരിക്കുന്നത് എന്ന ഒരു സംശയം ഉണ്ടാകാം
പുരാതനകാലത്തെ എഴുത്തു രീതികളിൽ ആവർത്തനം ചില കാര്യങ്ങൾ ഉറപ്പിക്കുന്നതിന്റെ അടയാളമായി ഉപയോഗിച്ചിരുന്നു ചില കാര്യങ്ങൾ
എടുത്തു പറയുന്നതിന്റെയും തറപ്പിച്ചു പറയുന്നതിന്റെയും വ്യക്തമാക്കുന്നതിന്റെയും ഒരു സാഹിത്യ
ഉപാധിയായിരുന്നു അഥവാ ആവർത്തനം ഒന്നാം അധ്യായത്തിൽ കാണുന്ന സൃഷ്ടിവിവരണം ഒരു പനോരമിക് ഓവർവ്യൂ ആണ്
അതായത് ഒരു ദൂരക്കാഴ്ച ദൈവം എങ്ങനെയാണ് പ്രപഞ്ചം സൃഷ്ടിച്ചത് എന്ന് ഒരു ടെലസ്കോപ്പിക് ലെൻസിലൂടെ നോക്കിയാൽ ഒരു
ദൂരക്കാഴ്ചയുടെ മാപിനിയിലൂടെ നോക്കിയാൽ എങ്ങനെയാണ് കാണാൻ പറ്റുന്നത് ഒരു പനോരമിക് വിഷൻ ആണ് ഒന്നാമത്തെ വിവരണം രണ്ടാമത്തെ
വിവരണം ആദ്യത്തെ വിവരണത്തിലെ ആശയങ്ങളിലേക്ക് അതിൻറെ വിശദാംശങ്ങളിലേക്ക് അതിന്റെ ഡീറ്റെയിലിങ്ങിലേക്ക് പോവുകയാണ്
ഡീറ്റെയിലിങ് ഓഫ് ദി കീ എലമെൻറ്സ് അല്ലെങ്കിൽ ഒരു ക്ലോസപ്പ് ഷോട്ട് ആണ് രണ്ടാം അധ്യായം കുറെ കൂടി അടുത്ത് ദൈവം
മനുഷ്യനെ സൃഷ്ടിച്ചത് എങ്ങനെയാണ് എന്നതിൻറെ ഒരു ഡീറ്റെയിൽഡ് ആയ വിവരണമാണ് രണ്ടാം അധ്യായം നൽകുന്നത് ഏദൻ തോട്ടം ദൈവം
മനുഷ്യന് കൊടുക്കുമ്പോൾ എല്ലാ അനുഗ്രഹങ്ങളുടെയും നടുവിൽ ദൈവം അവിടെ ഒരു വിലക്കപ്പെട്ട കനി വെക്കുന്നതായി
വായിക്കുന്നു മനുഷ്യ ജീവിതമാണ് ഏദൻ തോട്ടം എല്ലാ നൽകപ്പെട്ട അനുഗ്രഹങ്ങൾക്ക് നടുവിൽ എല്ലാ മനുഷ്യർക്കും ഉണ്ട് ഒരു ഫോർബിഡൻ
ഫ്രൂട്ട് ഒരു വിലക്കപ്പെട്ട കനി ദൈവം നമുക്ക് തോന്നുന്ന വിധത്തിൽ നാം നമ്മുടെ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നില്ല ഇനി
നന്മ തിന്മകളുടെ അറിവിൻറെ വൃക്ഷം നന്മ തിന്മകളുടെ അറിവിൻറെ വൃക്ഷം സൂചിപ്പിക്കുന്നത് നമുക്ക് നന്മ എന്താണ്
തിന്മ എന്താണ് എന്ന് നാം തീരുമാനിക്കാൻ പാടില്ല നമ്മുടെ പരിമിതികളെ നമ്മൾ അംഗീകരിക്കണം നമ്മുടെ നന്മയും തിന്മയും
തീരുമാനിക്കേണ്ടത് ദൈവമാണ് എന്നുള്ളതാണ് നന്മ തിന്മകളുടെ അറിവിൻറെ വൃക്ഷത്തിൽ നിന്ന് പഴം പറിച്ച് തിന്നരുത് എന്നതിന്റെ
അർത്ഥം ഇവിടെ കാണുന്ന മറ്റൊരു സൂചന എല്ലാം നന്നായിരിക്കുന്നു നന്നായിരിക്കുന്നു നന്നായിരിക്കുന്നു എന്ന് പറഞ്ഞ ദൈവം
നന്നായിരിക്കുന്നില്ല നന്നല്ല എന്ന് പറയുന്ന ഒരു വാചകം ഈ അധ്യായത്തിൽ വായിക്കുന്നുണ്ട് എന്താണത് മനുഷ്യൻ
ഏകനായിരിക്കുന്നത് നല്ലതല്ല ഗോഡ് ഈസ് എ ബിഗ് യെസ് പക്ഷേ ആ ബിഗ് യെസ്സിന് നടുവിൽ ചില നോകളും ദൈവം പറയുന്നുണ്ട് അതുകൊണ്ട്
ദൈവം മനുഷ്യന് ചേർന്ന ഇണയെ നൽകി എന്ന് നാം വായിക്കുന്നു ചേർന്ന ഇണ ഹെൽപ്പർ എന്ന വാക്കാണ് ഇംഗ്ലീഷിൽ അത് ചിലർക്ക് ചില
തെറ്റിദ്ധാരണകൾ നൽകാൻ ഇടയായിട്ടുണ്ട് അതുകൊണ്ട് സ്ത്രീ പുരുഷനേക്കാൾ താഴ്ന്ന ഒരാളാണോ എന്ന ഒരു സംശയം ചിലർ
പ്രകടിപ്പിച്ചിട്ടുണ്ട് അങ്ങനെയല്ല സഹായം ഇണ തുണ എന്നൊക്കെ പറയുമ്പോൾ അത് ഒരു ഇൻഫീരിയോറിറ്റിയെ ഒരു താഴ്ചയെ ഒരു കുറവിനെ
സൂചിപ്പിക്കുന്നതല്ല ഏറ്റവും നല്ല ഉദാഹരണം ഏതാണെന്ന് അറിയാമോ ദൈവം തന്നെയായ പരിശുദ്ധാത്മാവിനെ നമുക്ക് വാഗ്ദാനം
ചെയ്യുമ്പോൾ ഈശോ പരിശുദ്ധാത്മാവിനെ വിളിച്ചത് സഹായകൻ എന്നാണ് അല്ലെങ്കിൽ ഇണ എന്നാണ് അല്ലെങ്കിൽ തുണ എന്നാണ്
എന്നുവെച്ചാൽ ദൈവത്തെ സഹായകൻ എന്ന് വിളിക്കാമെങ്കിൽ ഭാര്യയെ ഭർത്താവിൻറെ സഹായക എന്ന് വിളിക്കുന്നതിന് തെറ്റില്ല
അത് ഒരു ലോവർ പൊസിഷനെ സൂചിപ്പിക്കുന്നതല്ല പിതാവും പുത്രനും പരിശുദ്ധാത്മാവും ഒന്നായിരിക്കുന്നത് പോലെ പരിശുദ്ധാത്മാവ്
സഹായകൻ എന്ന് പറയുമ്പോൾ അത് പരിശുദ്ധാത്മാവിന്റെ വലിപ്പത്തെ കുറച്ചു കാണിക്കുന്നില്ല മറിച്ച് അത്
ഉത്തരവാദിത്വത്തെ സൂചിപ്പിക്കുന്ന ഒരു വാക്കാണ് പുരുഷൻറെ വാരിയെല്ല് കൊണ്ട് സ്ത്രീയെ സൃഷ്ടിച്ചു എന്ന സൂചനയും ഈ
അധ്യായത്തിൽ ഉണ്ട് അത് വാരിയെല്ല് ഹൃദയത്തെ പൊതിഞ്ഞു നിൽക്കുന്ന എല്ലാണ് കുറെ കൂടി ആഴമായ ഒരു ഹൃദയബന്ധമുള്ള ഒരു
ബന്ധമാണ് ഭാര്യാവർ ബന്ധം എന്ന് സൂചിപ്പിക്കാൻ കൂടിയാണ് ഈ വാരിയെല്ല് കൊണ്ടുള്ള സൃഷ്ടിവിവരണം നമ്മെ
സഹായിക്കേണ്ടത് ഇനി ദൈവത്തിൻറെ ചായയിലും സാദൃശ്യത്തിലും സൃഷ്ടിച്ചു എന്ന് വായിക്കുമ്പോൾ അതിൻറെ അർത്ഥം നമ്മളെ ദൈവം
മക്കളാക്കി മാറ്റി എന്നാണ് ചായയും സാദൃശ്യവും പിതാവിൻറെ മക്കളാണ് നമ്മുടെ അപ്പൻ ദൈവമാണ് എന്ന സൂചന കൂടി
നൽകുന്നുണ്ട് ഇനി അതുപോലെതന്നെ നമുക്ക് മനുഷ്യനെ സൃഷ്ടിക്കാം എന്നാണ് നാം വായിക്കുന്നത് ഗോഡ് ഈസ് എ ഫാമിലി ഗോഡ് ഈസ്
എ കമ്മ്യൂണിയൻ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിയേക ദൈവം ഒരു കൂട്ടായ്മയാണ് ആ കൂട്ടായ്മയിലേക്ക് ആ
കമ്മ്യൂണിയനിലേക്കാണ് ദൈവം നമ്മളെ വിളിക്കുന്നത് അങ്ങനെ നമ്മെ തന്നെ മറ്റുള്ളവർക്ക് ഒരു ദാനമായി ഒരു ഗിഫ്റ്റ്
ആയി നൽകാൻ ഈ ബന്ധത്തിലേക്ക് ദൈവം നമ്മെ വിളിക്കുകയാണ് ഒന്നും രണ്ടും അധ്യായങ്ങൾ അങ്ങനെ വായിച്ചു നാം പൂർത്തിയാക്കുമ്പോൾ
ഇനി അടുത്ത അധ്യായങ്ങൾ മൂന്നും നാലും അധ്യായങ്ങളിലേക്ക് നമ്മൾ കടക്കുമ്പോൾ ഏറ്റവും നല്ലത് നല്ലത് നല്ലത് നല്ലത്
എന്ന് പറഞ്ഞ് ദൈവം സൃഷ്ടിച്ച ഈ ലോകത്തിന് എന്ത് സംഭവിച്ചു ഈ നല്ല ലോകം എങ്ങനെ മോശമായി മാറി ദൈവം സൃഷ്ടിച്ച ആ നല്ല
ലോകത്തിന് എന്തുപറ്റി നാളെ നാം വായിക്കാൻ പോകുന്നത് അതാണ് അതുവരെയും നിങ്ങൾ അറിയണം ഞാൻ നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്നു
നാളെ വീണ്ടും മാറ്റമില്ലാത്ത സനാതനമായ നിലനിൽക്കുന്ന ദൈവവചനവുമായി നിങ്ങളുടെ അടുത്തെത്തും വരെ പ്രാർത്ഥിക്കാം
സ്നേഹിക്കാം കർത്താവിനെ പങ്കുവെക്കാം ഒരു നല്ല ദിവസം നിങ്ങൾക്ക് ഉണ്ടാകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു ഞാൻ ഡാനിയേൽ അച്ഛൻ
ആമേൻ ഓം
Heads up!
This summary and transcript were automatically generated using AI with the Free YouTube Transcript Summary Tool by LunaNotes.
Generate a summary for freeRelated Summaries

ഉല്പത്തി 5-6: ദൈവപുത്രന്മാരും മനുഷ്യപുത്രിമാരും, നോഹയുടെ കാലഘട്ടം
ഈ പോഡ്കാസ്റ്റ് ഉല്പത്തി 5-6 അധ്യായങ്ങളുടെയും 136-ാം സങ്കീർത്തനത്തിന്റെയും വിശദമായ വായനയും വിശകലനവും നൽകുന്നു. ദൈവപുത്രന്മാരും മനുഷ്യപുത്രിമാരും തമ്മിലുള്ള വ്യത്യാസവും, നോഹയുടെ വംശാവലിയും, പ്രളയത്തിനുള്ള ദൈവത്തിന്റെ നിർദ്ദേശങ്ങളും ഉൾപ്പെടുന്നു.

ഉല്പത്തി 3-4, സങ്കീർത്തനം 104: പാപവും ദൈവത്തിന്റെ കരുണയും
ഈ പോഡ്കാസ്റ്റ് എപ്പിസോഡിൽ ഉല്പത്തി 3-4 അധ്യായങ്ങളും സങ്കീർത്തനം 104-ഉം വായിച്ച് പാപത്തിന്റെ തുടക്കം, മനുഷ്യന്റെ ദൈവത്തോടുള്ള ബന്ധം തകർന്നത്, ദൈവത്തിന്റെ ശിക്ഷകളും കരുണയും വിശദീകരിക്കുന്നു. പാപത്തിന്റെ ഫലങ്ങളും ദൈവവചനത്തിന്റെ പ്രാധാന്യവും മനസ്സിലാക്കാം.

എച്ച് എസ് എസ് ടി കമ്പ്യൂട്ടർ സയൻസ്: സി പ്രോഗ്രാമിംഗ് റിവിഷൻ & കോമ്പറ്റീഷൻ ടിപ്സ്
ഈ വീഡിയോയിൽ എച്ച് എസ് എസ് ടി കമ്പ്യൂട്ടർ സയൻസിന്റെ സി പ്രോഗ്രാമിംഗ് റിവിഷൻ ക്ലാസ്സിൽ പ്രധാനപ്പെട്ട കോമ്പറ്റീഷൻ ചോദ്യങ്ങൾ വിശദീകരിക്കുന്നു. റിക്കേഴ്സീവ് ഫംഗ്ഷനുകളുടെ പ്രവർത്തനം, ഡാറ്റ ടൈപ്പുകൾ, കോമ ഓപ്പറേറ്റർ, ലൂപ്പ് ബോഡി എന്നിവയെക്കുറിച്ചുള്ള വിശദമായ വിശദീകരണങ്ങളോടെയാണ് ഇത്. 50 ദിവസത്തെ ക്രാഷ് കോഴ്സ് വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

कुंभ राशि का साप्ताहिक राशिफल 18-24 अगस्त 2025: भाग्य, स्वास्थ्य और प्रेम
इस वीडियो में निखिल ज्योतिष आचार्य द्वारा कुंभ राशि के लिए 18 से 24 अगस्त 2025 का साप्ताहिक राशिफल प्रस्तुत किया गया है। जानिए इस सप्ताह आपके लिए धन, करियर, प्रेम जीवन और स्वास्थ्य के क्या संकेत हैं और कैसे ग्रहों की चाल आपके जीवन को प्रभावित करेगी।

Naissance, Natation et Transcendance : Une Exploration de la Nature Humaine
Dans cette conversation captivante, Michel aborde les thèmes de la naissance, de la natation et de la transcendance, en mettant en lumière le rôle du néocortex dans ces processus. Il explore comment notre puissant cerveau peut à la fois faciliter et inhiber des fonctions physiologiques essentielles, tout en soulignant l'importance de redécouvrir les besoins fondamentaux des femmes lors de l'accouchement.
Most Viewed Summaries

A Comprehensive Guide to Using Stable Diffusion Forge UI
Explore the Stable Diffusion Forge UI, customizable settings, models, and more to enhance your image generation experience.

Mastering Inpainting with Stable Diffusion: Fix Mistakes and Enhance Your Images
Learn to fix mistakes and enhance images with Stable Diffusion's inpainting features effectively.

How to Use ChatGPT to Summarize YouTube Videos Efficiently
Learn how to summarize YouTube videos with ChatGPT in just a few simple steps.

Pag-unawa sa Denotasyon at Konotasyon sa Filipino 4
Alamin ang kahulugan ng denotasyon at konotasyon sa Filipino 4 kasama ang mga halimbawa at pagsasanay.

Ultimate Guide to Installing Forge UI and Flowing with Flux Models
Learn how to install Forge UI and explore various Flux models efficiently in this detailed guide.